(truevisionnews.com) ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡാണ് നത്തിങ്. സവിശേഷമായ രൂപകല്‍പനയിലുള്ള നത്തിങ്ങിന്റെ ഉല്പന്നങ്ങള്‍ വിപണിയില്‍ വേറിട്ടുനില്‍ക്കുന്നവയാണ്.
ഫോണുകളെ പോലെ തന്നെ ഹെഡ്‌സെറ്റുകളാണ് നത്തിങ്ങിന്റേതായി വിപണിയിലുള്ള ഉല്പന്നങ്ങള്‍.നത്തിങ്ങിന്‍ന്റെ ശബ്ദ ഉല്പന്നങ്ങളില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് നത്തിങ്.
നത്തിങ്ങിന്റെ കഴിഞ്ഞ മാസം പുറത്തിറക്കിയ ഇയര്‍, ഇയര്‍ (എ) ഹെഡ്‌സെറ്റുകളിലാണ് ചാറ്റ്ജിപിടി സൗകര്യം ആദ്യം പ്രഖ്യാപിച്ചത്.ഇപ്പോഴിതാ നത്തിങ്ങിന്റെ മറ്റെല്ലാ ഹെഡ്‌സെറ്റുകളിലും ചാറ്റ് ജിപിടി സേവനം എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് .
ഇയര്‍ 91), ഇയര്‍ (സ്റ്റിക്ക്), ഇയര്‍ (2), സിഎംഎഫ് ബഡ്‌സ്, സിഎംഎഫ് നെക്ക്ബാന്‍ഡ് പ്രോ, സിഎംഫ് ബഡ്‌സ് പ്രോ എന്നിവയിലെല്ലാം ചാറ്റ് ജിപിടി എത്തും.
മെയ് 21 അവതരിപ്പിക്കുന്ന നത്തിങ് എക്‌സ് ആപ്പ് അപ്‌ഡേറ്റിലൂടെയാണ് ചാറ്റ് ജിപിടി സൗകര്യം ഈ ഹെഡ്‌സെറ്റുകളിലെത്തുക. നത്തിങ് ഓഡിയോ ഉല്പന്നങ്ങളിലൂടെ ചാറ്റ് ജിപിടിയുമായുമായി സംസാരിക്കാന്‍ സാധിക്കും.
#New #update #nothing #integrate #ChatGPT #system #of #there #all #headsets