തിരുവനന്തപുരം: (truevisionnews.com) യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി കേരള കോണ്‍ഗ്രസ് എം. തങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്.
ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന സ്വഭാവം കേരള കോണ്‍ഗ്രസിന് ഇല്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. വ്യക്തമായ നിലപാട് കേരള കോണ്‍ഗ്രസ് എമ്മിനുണ്ട്.
നിലപാടുകള്‍ക്കാണ് പ്രസക്തി. രാഷ്ട്രീയപരമായി എടുക്കേണ്ട കാര്യങ്ങള്‍ മുന്നണിയിലും പാര്‍ട്ടിയിലും തീരുമാനിക്കും. കേരള കോണ്‍ഗ്രസിനെ കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
'ഞാന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. പി.ജെ ജോസഫിനെ സ്വകാര്യ ചടങ്ങില്‍ കണ്ടുമുട്ടിയിട്ടില്ല. പി.ജെ ജോസഫ് അരൂപിയായി ചര്‍ച്ച നടത്തി കാണും.
ഞങ്ങള്‍ക്ക് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്. ജനാധിപത്യ സംസ്‌കാരത്തില്‍ വിശ്വാസമുണ്ട്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തലാണ് പാര്‍ട്ടിയുടെ ആവശ്യം.
' അതിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും റോഷി പറഞ്ഞു. രാജ്യസഭാ വിഷയം വരുമ്പോള്‍ കാര്യങ്ങള്‍ പറയുമെന്നും അതില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ആശങ്ക ഇല്ലെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
#Kerala #Congressm #rejects #invitation #UDF