കോഴിക്കോട്: (truevisionnews.com) സി.പി.എം ബ്രാഞ്ച് അംഗമായ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.
തിനൂര്‍ പുളിയത്താണ്ടി അശ്വിന്‍ (23), നെല്ലിയുള്ളതില്‍ കോടിയൂറ അതുല്‍ ലാല്‍ (24) എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.
സി.പി.എം വളയം നിരവുമ്മല്‍ ബ്രാഞ്ച് അംഗവും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷിനെ ആക്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് അറസ്റ്റ്.
മെയ് നാലാം തീയതിയാണ് മാസ്‌ക് ധരിച്ചെത്തിയ അശ്വിനും അതുലും സ്റ്റാന്‍ഡില്‍ നിന്നും ലിനീഷിന്റെ ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും തോന്നാഞ്ഞതിനാല്‍ ലിനീഷ് ഇവരുമായി യാത്ര ആരംഭിച്ചു.
എന്നാല്‍ കോടിയുറ ചേരനാണ്ടി ഭാഗത്തെ പുഴയോരത്ത് എത്തിയപ്പോള്‍ ഇവര്‍ ലിനീഷിനോട് ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആളുകള്‍ അധികം ഇല്ലാത്ത സ്ഥലം ആയതിനാല്‍ ഇവര്‍ വാഹനം നിര്‍ത്തിക്കുകയായിരുന്നു.
ഓട്ടോ നിര്‍ത്തിയ ഉടനെ രണ്ട് പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ലിനീഷ് പറഞ്ഞിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ലിനീഷ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
#police #arrested #two #people #case #brutallybeatingup #auto #driver #who #member #CPM #branch.