പന്നിക്കെണിയിൽ മരണം: താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

പന്നിക്കെണിയിൽ മരണം: താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ
Jun 17, 2025 04:07 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. പന്നിക്കെണിയിൽ അകപ്പെട്ട് മരിച്ച കർഷകൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ടാണ് ഹർത്താൽ. താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശക്തമായ സമരത്തിലേക്ക് ബിജെപി നീങ്ങുന്നത്.

ഇന്നലെയാണ് ശിവൻകുട്ടി പിള്ളയുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. തൻ്റെ കൃഷിയിടത്തിലേക്ക് മറ്റൊരാളുടെ സ്ഥലത്തുകൂടി പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടി പിള്ളക്ക് ഷോക്കേറ്റത്.

ഫോണിൽ വിളിച്ചിട്ട് ശിവൻകുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഈ സമയത്താണ് കൃഷിയിടത്തിൽ ഇദ്ദേഹം അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

BJP declared hartal Thamarakulam panchayat alappuzha district tomorrow.

Next TV

Related Stories
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories

//Truevisionall