'തുണികൾക്കിടയിൽ ഒന്ന് മയങ്ങി'; കൽപ്പറ്റയിൽ കാണാതായ മൂന്നര വയസ്സുകാരിയെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

'തുണികൾക്കിടയിൽ ഒന്ന് മയങ്ങി'; കൽപ്പറ്റയിൽ കാണാതായ മൂന്നര വയസ്സുകാരിയെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി
Jun 17, 2025 02:38 PM | By VIPIN P V

കൽപ്പറ്റ: (www.truevisionnews.com) വയനാട് കൽപ്പറ്റയിൽ കാണാതായ മൂന്നര വയസ്സൂകാരിയെ കണ്ടെത്തി. കുട്ടി വീട്ടിനകത്ത് തന്നെ കിടന്നുറങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം നേരം പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ വീട്ടിനകത്ത് കണ്ടെത്തിയത്. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയെ കാണാനില്ലെന്നാണ് ആദ്യം റിപ്പോർട്ട് പുറത്ത് വന്നത്. 11 മണിയോടെയായിരുന്നു ഇത്. പോലീസും നാട്ടുകാരും ചേര്‍ന്ന് സിസിടിവി ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടി വീടിന് പുറത്തേക്ക് പോകുന്നത് കണ്ടെത്താനായില്ല.

ഈ സമയത്തെല്ലാം റൂമിനകത്ത് കിടന്നുറങ്ങുകയായിരുന്നു മൂന്നര വയസ്സുകാരി. തുണി കൂട്ടിയിട്ടിരുന്നതിനുള്ളില്‍ കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. സമീപവാസികള്‍ നടത്തിയ പരിശോധനയ്ക്കിടെ വീട്ടിലെ തുണിക്കള്‍ക്കിടയില്‍ കുട്ടിയുടെ കാല് നീണ്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടന്ന കുട്ടിയെ കണ്ടെത്തിയത്.

വീടിന് അകത്ത് തുണി കൂട്ടിയിട്ടിരിക്കുന്നതിന് അടിയിലാണ് കുട്ടി ഉണ്ടായിരുന്നത്. ഉറങ്ങി പോയതിനാൽ കുട്ടി ആളുകളുടെ ബഹളം കേട്ടില്ല.

missing three and half year old girl found home kalpetta wayanad

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Jul 6, 2025 06:52 PM

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories

//Truevisionall