#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ
Apr 24, 2024 02:00 PM | By VIPIN P V

ഗാസിയാബാദ്: (truevisionnews.com) ഉത്തർപ്രദേശിലെ മസൂരിയിൽ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ചു.

വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

നേരം ഇരുട്ടിത്തുടങ്ങിയിട്ടും മകൾ വീട്ടിൽ വരാഞ്ഞപ്പോൾ മാതാപിതാക്കൾ എല്ലായിടത്തും അന്വേഷിച്ചു. സമീപ പ്രദേശത്തെ വീടുകളിലും മറ്റും നോക്കിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് വീടിന് സമീപത്തെ അഴുക്കുചാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

ഇഷ്ടിക കഷ്ണങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

കൂലിപ്പണിക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള അഴുക്കുചാലിലാണ് കണ്ടെത്തിയത്.

ഇഷ്ടികകൊണ്ട് മൂടിയതിനാൽ നേരത്തെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടില്ലെന്നും പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകളുമുണ്ട്. പീഡിപ്പിച്ചതിന് ശേഷം തലയിൽ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിന് നാലംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഡി.സി.പി യാദവ് അറിയിച്ചു. സമീപപ്രദേശത്തെ സി.സി.ടി.വികളും പൊലീസ് പരിശോധിച്ച് വരികയാണ്.

#body #seven-#year-#old #girl #who #playing #friends #found #sewer

Next TV

Related Stories
#Crime | യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; പ്രതിക്കായി തിരിച്ചിൽ ഊർജിതം

Jul 24, 2024 05:08 PM

#Crime | യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; പ്രതിക്കായി തിരിച്ചിൽ ഊർജിതം

പരിചയക്കാരാണോ കുറ്റം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നത്.സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ സ്ഥലത്തെത്തി പരിശോധ...

Read More >>
#rapecase | ഐസ്ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു,  ബന്ധുവായ 34 കാരൻ പിടിയിൽ

Jul 24, 2024 03:52 PM

#rapecase | ഐസ്ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു, ബന്ധുവായ 34 കാരൻ പിടിയിൽ

ഇതിന് പിന്നാലെയാണ് യുവാവ് പെൺകുട്ടിയുടെ മൃതദേഹം റോഡ് സൈഡിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ മൃതദേഹം രാമനഗര ജില്ലയിലെ മാഗാഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ...

Read More >>
#CRIME | ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം, തര്‍ക്കം; കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍

Jul 24, 2024 01:17 PM

#CRIME | ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം, തര്‍ക്കം; കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍

ഒട്ടേറെതവണ യുവതിക്ക് കുത്തേറ്റതായാണ് വിവരം. ഉടന്‍തന്നെ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി...

Read More >>
#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

Jul 23, 2024 12:17 PM

#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

റീനക്കും മിഥുനും ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമതും ഗർഭം ധരിച്ചിരിക്കെയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്....

Read More >>
#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

Jul 23, 2024 06:22 AM

#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

25 കാരിയായ യുവതിയെ ഗർഭച്ഛിദ്രത്തിനായി മുംബൈയ്ക്കടുത്തുള്ള താനെയിലേക്ക് കൊണ്ടുപോയിരുന്നു. ഗർഭച്ഛിദ്രത്തിനിടെ യുവതി...

Read More >>
Top Stories