#VTBalram | കർഷകരെ കേന്ദ്രസർക്കാർ പരിഗണിക്കുന്നത് ശത്രു സൈന്യത്തെ പോലെ -വി.ടി ബൽറാം

#VTBalram | കർഷകരെ കേന്ദ്രസർക്കാർ പരിഗണിക്കുന്നത് ശത്രു സൈന്യത്തെ പോലെ  -വി.ടി ബൽറാം
Apr 20, 2024 09:13 PM | By Athira V

നടവയൽ( വയനാട് ): ( www.truevisionnews.com ) വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാമിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പ്രചാരണ ജാഥ രാഷ്ട്രീയ കാര്യ സമിതി അംഗം പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

നടവയലിൽ ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ പതാക കൈമാറി. കാർഷിക മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയ കർഷകരെ ശത്രു സൈന്യത്തോടെന്നവണ്ണം നേരിട്ട ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് വി.ടി ബൽറാം പറഞ്ഞു.

രാജ്യം തന്നെ ഉറ്റുനോക്കുന്നത് വയനാട്ടിലേക്കാണ്. രാജ്യത്തിൻ്റെ ഭരണഘടനയേയും മതേതരത്വത്തേയും തകർത്ത് വർഗീയ വിഭജനം നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ പോലും ശത്രുപക്ഷത്ത് നിർത്തുന്ന ഭരണകൂടം സർവ മേഖലകളിലും ദുരിതങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്.

പത്ത് വർഷത്തെ നരേന്ദ്രമോദിയുടെ ഭരണത്തിന് തടയിടുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. സി.പി മൊയ്തീൻ ഹാജി, അഡ്വ. എൻ.കെ വർഗീസ്, അഡ്വ. എം. വേണുഗോപാൽ, എം.ജി ബിജു, സിൽവി തോമസ്, അഡ്വ. ശ്രീകാന്ത് പട്ടയൻ, ബെന്നി അരിഞ്ചേർമല, എം.ആർ രാമകൃഷ്ണൻ, ഇ.വി സജ, ബേബി തുരുത്തിയിൽ, വാസു അമ്മനി, തൈക്കണ്ടി പോക്കർ, വിൻസൻ്റ് ചേരവേലിൽ, എം.ജി പ്രകാശ്, സണ്ണി എക്കരകുടി, കെ. ജെ മാണി, തങ്കച്ചൻ നെല്ലിക്കയം, കെ.ജി ബാബു സംസാരിച്ചു.

#Central #government #treats #farmers #like #enemy #army #VTBalram

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെര‍ഞ്ഞെടുപ്പ്: 14 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍; 31% പേര്‍ കോടിപതികള്‍

May 29, 2024 09:40 PM

#LokSabhaElection2024 | ലോക്‌സഭ തെര‍ഞ്ഞെടുപ്പ്: 14 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍; 31% പേര്‍ കോടിപതികള്‍

2019ല്‍ കോടിപതികളായ സ്ഥാനാര്‍ഥികളുടെ എണ്ണം 2297 ഉം, 2014ല്‍ 2217 ഉം 2009ല്‍ 1249 ഉം ആയിരുന്നു. ഇക്കുറി ബിജെപിയുടെ 403 സ്ഥാനാര്‍ഥികള്‍...

Read More >>
#LokSabhaElection2024 | 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു, മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; തൃശ്ശൂരിൽ പരസ്പരം പഴിചാരി മുന്നണികൾ

May 29, 2024 08:22 AM

#LokSabhaElection2024 | 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു, മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; തൃശ്ശൂരിൽ പരസ്പരം പഴിചാരി മുന്നണികൾ

എന്‍ഡിഎയും ഇന്നലെ അവസാനവട്ട അവലോകന യോഗം ചേര്‍ന്നിരുന്നു. സുരേഷ് ഗോപിക്കനുകൂലമായ തരംഗം മണ്ഡലത്തിലുണ്ടായെന്നാണ് അവരുടെ...

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് ദിനം കൂടി

May 29, 2024 06:45 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് ദിനം കൂടി

ഏഴാംഘട്ടത്തില്‍ 904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത് . നരേന്ദ്ര മോദിയുടെ വാരണാസി ഉള്‍പ്പെടെ ഒട്ടേറെ വിഐപി മണ്ഡലങ്ങളും...

Read More >>
#VoteCounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും

May 28, 2024 05:45 PM

#VoteCounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും

ഓരോ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായാല്‍ ലീഡ് നില അറിയിക്കും. ഇതിനായി 1-7 വരെ ടേബിളുകളുടെ ചുമതല ഒരു സംഘത്തിനും 8-14 വരെയുള്ള ടേബിളുകളുടെ ചുമതല...

Read More >>
#loksabhaelection2024 | ഇന്ത്യൻ ജനത ഇന്ന് ആറാംഘട്ട വിധികുറിക്കും; മൊത്തം 58 മണ്ഡലങ്ങൾ, ദില്ലിയും ഹരിയാനയും സമ്പൂർണ വിധി കുറിക്കും

May 25, 2024 06:09 AM

#loksabhaelection2024 | ഇന്ത്യൻ ജനത ഇന്ന് ആറാംഘട്ട വിധികുറിക്കും; മൊത്തം 58 മണ്ഡലങ്ങൾ, ദില്ലിയും ഹരിയാനയും സമ്പൂർണ വിധി കുറിക്കും

കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ഇന്ത്യ...

Read More >>
Top Stories