#VSivankutty | 'വിഡി സതീശന്‍ പെരുംനുണയന്‍'; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി

#VSivankutty | 'വിഡി സതീശന്‍ പെരുംനുണയന്‍'; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി
Apr 20, 2024 04:47 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരുംനുണയന്‍ ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി.

സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

'സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇത് തെളിയിക്കാമെന്നും സതീശന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു.

ആര്‍ജ്ജവമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെങ്കില്‍ ഇക്കാര്യം തെളിയിക്കാന്‍ സതീശന്‍ തയ്യാറാകണം. ബിജെപിക്കൊപ്പം ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.'

ആ കോണ്‍ഗ്രസിന്റെ നേതാവാണ് സുപ്രീംകോടതിയില്‍ ഇലക്ടറല്‍ ബോണ്ടിനെതിരായ നിയമപ്പോരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്ത സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്ന് നുണ പറയുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

എല്ലാ കാര്യത്തിലും ഇത്തരം സത്യവിരുദ്ധ നിലപാട് ആണ് വി ഡി സതീശന്‍ സ്വീകരിക്കുന്നത്. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

'#VDSatheesan #VSivankutty #position #untruthful #matters

Next TV

Related Stories
നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

Feb 8, 2025 10:43 AM

നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേഷ് ഭിദുരി ലീഡ് ചെയ്യുന്നതിനാൽ മുഖ്യമന്ത്രി അതിഷി...

Read More >>
പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

Feb 5, 2025 12:33 PM

പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം...

Read More >>
ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

Feb 5, 2025 06:21 AM

ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ്...

Read More >>
പാർട്ടി മറുപടി; പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം - സിപിഐ എം

Feb 4, 2025 10:11 PM

പാർട്ടി മറുപടി; പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം - സിപിഐ എം

മറ്റ് ബൂര്‍ഷ്വാ പാര്‍ടികള്‍ക്കൊന്നും ചിന്തിക്കാന്‍പോലും കഴിയാത്ത ആശയരൂപീകരണത്തിന്‍റെയും സംഘടനാക്രമീകരണത്തിന്‍റെയും ജനാധിപത്യപ്രക്രിയയാണ്...

Read More >>
Top Stories