#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി
Dec 26, 2024 11:13 PM | By Athira V

ദില്ലി: ( www.truevisionnews.com) മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങിന്‍റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു.

https://x.com/narendramodi/status/1872328464658808947

ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ 92ആം വയസ്സിലാണ് മരണം സഭവിച്ചത്. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.

ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം.

1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്.

ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

#PrimeMinister #who #tried #improve #people #lives #narendraModi #condoles #death #ManmohanSingh

Next TV

Related Stories
#manmohansingh | മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതി വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

Dec 27, 2024 01:27 PM

#manmohansingh | മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതി വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു....

Read More >>
#suicide |  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

Dec 27, 2024 01:21 PM

#suicide | സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25...

Read More >>
#Attemptedtheft | മൈ​സൂ​രു​വി​ൽ മ​ല​യാ​ളി യാ​ത്ര​ക്കാ​ർ​ക്കു നേ​രെ മോ​ഷ​ണ​ശ്ര​മം

Dec 27, 2024 01:04 PM

#Attemptedtheft | മൈ​സൂ​രു​വി​ൽ മ​ല​യാ​ളി യാ​ത്ര​ക്കാ​ർ​ക്കു നേ​രെ മോ​ഷ​ണ​ശ്ര​മം

പു​റ​ത്തി​റ​ങ്ങി​യ കൊ​ള്ള​സം​ഘം വാ​ഹ​ന​ത്തി​​ന്റെ വാ​തി​ലു​ക​ൾ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ സാ​ഹ​സി​ക​മാ​യി വാ​ഹ​നം...

Read More >>
#manmohansingh | ‘രാജ്യത്തെ രക്ഷിച്ച പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചു’  -പിജെ കുര്യന്‍

Dec 27, 2024 12:23 PM

#manmohansingh | ‘രാജ്യത്തെ രക്ഷിച്ച പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചു’ -പിജെ കുര്യന്‍

രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് ഡോക്ടര്‍ മന്‍മോഹന്‍സിങിനെ ഏറെ വേദനിപ്പിച്ചിരുന്നെന്നും പി ജെ കുര്യന്‍ ട്വന്റിഫോറിനോട്...

Read More >>
#manmohansingh | മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് രാജ്യം; ജൻപ​ഥിലെ വസതിയിലെത്തി ആ​ദരാ‍ഞ്ജലി അർപ്പിച്ച് നരേന്ദ്ര മോ​ദി

Dec 27, 2024 11:25 AM

#manmohansingh | മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് രാജ്യം; ജൻപ​ഥിലെ വസതിയിലെത്തി ആ​ദരാ‍ഞ്ജലി അർപ്പിച്ച് നരേന്ദ്ര മോ​ദി

ജൻപ​ഥിലെ മൂന്നാം നമ്പർ വസിതിയിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം...

Read More >>
#Annamalai | ആറ് തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് അണ്ണാമലൈ, 48 ദിവസത്തെ വ്രതം തുടങ്ങി; സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുക ലക്ഷ്യം

Dec 27, 2024 10:59 AM

#Annamalai | ആറ് തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് അണ്ണാമലൈ, 48 ദിവസത്തെ വ്രതം തുടങ്ങി; സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുക ലക്ഷ്യം

അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ...

Read More >>
Top Stories