( www.truevisionnews.com ) ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
അരോഗ്യ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെയായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു.
പ്രിയങ്ക ഗാന്ധിയും മറ്റ് പാർട്ടി നേതാക്കളും വൈകുന്നേരത്തോടെ ഡൽഹി എയിംസിൽ എത്തി രോഗാതുരനായ അദ്ദേഹത്തിനെ സന്ദര്‍ശിച്ചിരുന്നു.
1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.
1966 ൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. 1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി.
1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു.
1982 ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിതനായി. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി.
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രി പദവി വഹിച്ചിരുന്ന അദ്ദേഹം രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു.
#ChiefMinister #PinarayiVijayan #condoled #demise #ManmohanSingh