#rape |സ്കൂട്ടർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡനം: ബിജെപി നേതാവിനെതിരെ പോക്സോ കേസ്

#rape |സ്കൂട്ടർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡനം:  ബിജെപി നേതാവിനെതിരെ പോക്സോ കേസ്
Apr 2, 2024 08:44 AM | By Susmitha Surendran

ചെന്നൈ : (truevisionnews.com)  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി സംസ്ഥാന നേതാവിനെതിരെ മധുരയിൽ പോക്സോ കേസെടുത്തു.

പാർട്ടിയുടെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലയുള്ള എം.എസ്.ഷായ്ക്കെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തത്.

പെൺകുട്ടിയുടെ മാതാവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പുതിയ സ്കൂട്ടർ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കുട്ടിയെ ഷാ പീഡിപ്പിച്ചതായാണ് പിതാവിന്റെ പരാതി.

കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയാണ്. കുട്ടിയുടെ അമ്മയും ഷായും തമ്മിൽ ബന്ധമുണ്ടായിരുന്നതായും ഇതാണ് പീഡനത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം.

കുട്ടിയുടെ ഫോണിലേക്ക്  അശ്ലീല സന്ദേശമയച്ചതായും ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ അമ്മ പതിവായി കുട്ടിയെ ഷായ്ക്കൊപ്പം അയച്ചതായി കണ്ടെത്തിയതായും പിതാവ് പരാതിപ്പെട്ടു.

കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് കൂട്ടാക്കുന്നില്ലെന്നു കാട്ടി പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്യാനും വിശദമായ അന്വേഷണം നടത്താനും കോടതി നിർദേശിച്ചതിനെ തുടർന്നാണ് കേസെടുത്തത്.

#Harassment #promise #buying #giving #scooter #POCSO #case #against #BJP #leader

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
Top Stories