#health | രാവിലെ വെറുംവയറ്റില്‍ കരിമ്പിൻ ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍...

#health | രാവിലെ വെറുംവയറ്റില്‍ കരിമ്പിൻ ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍...
Apr 1, 2024 07:54 AM | By Susmitha Surendran

(truevisionnews.com)  കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ പലര്‍ക്കും ഇഷ്ടമായിരിക്കും. മധുരത്തിന്റെ സ്രോതസ്സെന്നതിനപ്പുറം നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് കരിമ്പ്.

പ്രത്യേകിച്ച് ഈ കത്തുന്ന വേനലില്‍ ശരീരത്തിന് അല്‍പം കുളിരേകാന്‍ കുടിക്കാവുന്ന ഒരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. ദാഹം മാറ്റാനും നിര്‍ജ്ജലീകരണത്തെ തടയാനും ഇവ സഹായിക്കും.

രുചികരവും പോഷസമ്പുഷ്ടവുമായ കരിമ്പിന്‍ ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നല്‍കുന്നു.

നാരുകൾ ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഉദരത്തിന്റെ ആരോഗ്യത്തിനുമൊക്കെ ഇവ നല്ലതാണ്.

കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല.

100 ഗ്രാം കരിമ്പില്‍ ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്.

പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, പൊട്ടാസിയം പോലുള്ള ധാതുക്കളുടെ കലവറയാണ് കരിമ്പിന്‍ ജ്യൂസ്.

ഇത് എല്ലുകളെ ശക്തിപ്പെടുത്തി ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

പഞ്ചസാരയുടെ സ്വാഭാവിക അംശം ഉള്ളതിനാൽ പ്രമേഹരോഗികൾ കരിമ്പിന്‍ ജ്യൂസ് മിതമായ അളവില്‍ മാത്രം കുടിക്കുന്നതാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാന്‍ ഇവയ്ക്ക് കഴിയുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു.

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

#Drink #sugarcane #juice #morning #empty #stomach #benefits...

Next TV

Related Stories
സൂക്ഷിക്കണം! 'വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത കൂടുതൽ'; പ്രത്യേക ജാഗ്രത വേണം

Apr 15, 2025 04:31 PM

സൂക്ഷിക്കണം! 'വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത കൂടുതൽ'; പ്രത്യേക ജാഗ്രത വേണം

സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത്...

Read More >>
ഭക്ഷണ ശേഷം ഉടനെ ഉറങ്ങാന്‍ കിടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ...

Apr 14, 2025 02:18 PM

ഭക്ഷണ ശേഷം ഉടനെ ഉറങ്ങാന്‍ കിടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ...

ഭക്ഷണ ശേഷം ഉടന്‍ ഉറങ്ങുന്നത് നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയില്‍ ആക്കുന്നു....

Read More >>
മുട്ടയുടെ വെള്ള മാത്രം ശീലമാക്കൂ, അറിയാം ഈ ആരോഗ്യ ഗുണങ്ങൾ

Apr 11, 2025 09:47 PM

മുട്ടയുടെ വെള്ള മാത്രം ശീലമാക്കൂ, അറിയാം ഈ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട....

Read More >>
അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ, ദഹനം എളുപ്പമാകും

Apr 8, 2025 04:47 PM

അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ, ദഹനം എളുപ്പമാകും

അത്താഴം നേരത്തെ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു....

Read More >>
ഗ്യാസ് സ്റ്റൗവിലെ തീ ഓറഞ്ച് നിറത്തിലാണോ ? എന്നാൽ ശ്രദ്ധിക്കണം, അപകടം തൊട്ടരികിൽ.....

Apr 6, 2025 09:54 PM

ഗ്യാസ് സ്റ്റൗവിലെ തീ ഓറഞ്ച് നിറത്തിലാണോ ? എന്നാൽ ശ്രദ്ധിക്കണം, അപകടം തൊട്ടരികിൽ.....

ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാല്‍ ശരിയായ വിധത്തില്‍ ക്ലീന്‍ ചെയ്ത് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് ഗ്യാസ് സ്റ്റൗവ്വില്‍...

Read More >>
കരിങ്ങാലി വെറുമൊരു ദാഹശമനി മാത്രമല്ല, അറിയാം ഇതിന് പിന്നിലെ ആരോഗ്യ ഗുണങ്ങൾ

Apr 6, 2025 04:42 PM

കരിങ്ങാലി വെറുമൊരു ദാഹശമനി മാത്രമല്ല, അറിയാം ഇതിന് പിന്നിലെ ആരോഗ്യ ഗുണങ്ങൾ

ല ആയുര്‍വ്വേദ ഔഷധങ്ങളും നിര്‍മ്മിക്കാന്‍ കരിങ്ങാലി ഉപയോഗിക്കാറുണ്ട്....

Read More >>
Top Stories