#gaza |ഗസ്സയിൽ ആശുപത്രികൾക്ക് നേരെ വ്യാപക ആക്രമണം; 24 മണിക്കൂറിനിടെ 84 മരണം

#gaza |ഗസ്സയിൽ ആശുപത്രികൾക്ക് നേരെ വ്യാപക ആക്രമണം; 24 മണിക്കൂറിനിടെ 84 മരണം
Mar 25, 2024 06:33 AM | By Susmitha Surendran

ഗസ്സ: (truevisionnews.com)   അൽശിഫക്കു നേരെയുള്ള ക്രൂരമായ നടപടികൾക്കു പിന്നാലെ​ അൽനാസർ, അൽ അമൽ ആശുപത്രികൾക്കുനേരെയും ഇസ്രായേൽ ആക്രമണം.

ആശുപത്രികൾക്കുനേരെ കനത്ത ബോംബാക്രമണവും വെടിവെപ്പും തുടരുകയാണ്​. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉൾപ്പെടെ ആയിരങ്ങളാണ്​ മൂന്നിടങ്ങളിലും മരണഭയത്തിൽ കഴിഞ്ഞുകൂടുന്നത്​.

പട്ടിണിക്കു പിന്നാലെ ആരോഗ്യ സംവിധാനം പൂർണമായും തകർത്ത്​ ആസൂത്രിത വംശഹത്യക്കുള്ള പദ്ധതിയാണ്​ ഇസ്രായേൽ ആവിഷ്​കരിച്ചു വരുന്നതെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി.

ആശുപത്രികൾക്കു നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവർത്തിച്ചുള്ള അപേക്ഷയും ഇസ്രായേൽ തള്ളുകയാണ്​. റഫയിലെ അഞ്ച്​ വസതികളിൽ ഇന്നലെ നടത്തിയ ആ​ക്രമണത്തിലാണ്​ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടത്​.

പിന്നിട്ട 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 84 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 32,226 ആയി. പരിക്കേറ്റവരുടെ എണ്ണം 74,518 ആണ്. ഖാൻ യൂനിസ്, റഫ, ദൈർ അൽ ബലാഹ് എന്നിവിടങ്ങളിലും കഴിഞ്ഞദിവസം ശക്തമായ ബോംബാക്രമണം നടന്നു.

ദേർ അൽ ബലാഹിൽ മാത്രം 10 പേർ കൊല്ലപ്പെട്ടു. ബന്ദി മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ ആയിരങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തി.

ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധങ്ങൾ യൂറോപ്പിലുടനീളം തുടരുന്നുണ്ട്. പട്ടിണിയിലായ ഗസ്സയിലേക്ക് മാനുഷിക സഹായ പ്രവാഹം ഉണ്ടാകണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭക്ഷണം കാത്തുനിന്നവർക്കു നേരെ ഇന്നലെയും ഇസ്രായേൽ ആക്രമണം നടത്തി.

ഏതാനും പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. റഫ ആക്രമണത്തിൽ നിന്ന്​ പിന്മാറണമെന്ന്​ യു.എസ്​ വൈസ്​ പ്രസിഡന്റ്​ കമലാ ഹാരിസ്​ ആവശ്യപ്പെട്ടു.

ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്റിന്റെ അമേരിക്കൻ സന്ദർശന പശ്ചാത്തലത്തിലാണ്​ കമലാ ഹാരിസിന്റെ അഭ്യർഥന. ആക്രമണം നിർത്താതെ ബന്ദിമോചനം ഉണ്ടാകില്ലെന്ന്​ ഹമാസ്​ നേതൃത്വം അറിയിച്ചു.

#Widespread #attacks #hospitals #Gaza #84 #deaths #24hours

Next TV

Related Stories
#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

Apr 28, 2024 07:55 PM

#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്....

Read More >>
#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

Apr 27, 2024 07:43 AM

#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

രാവിലെയാണു നൂറിലേറെ വിദ്യാർഥികൾ സമരപ്പന്തൽ കെട്ടി പലസ്തീൻ അനുകൂല ധർണ...

Read More >>
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
Top Stories