#humantrafficking | റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് ; പരിക്കേറ്റവരിൽ ഒരു മലയാളി കൂടിയും

#humantrafficking  | റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് ; പരിക്കേറ്റവരിൽ ഒരു മലയാളി കൂടിയും
Mar 24, 2024 01:52 PM | By Aparna NV

തിരുവനന്തപുരം: (truevisionnews.com) മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി.തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 ) റഷ്യയിൽ കുടുങ്ങിയത്.

കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ഡേവിഡ് ഡൽഹിയിലെ ഒരു ഏജന്‍റിന്‍റെ സഹായത്തോടെ റഷ്യയിലേക്ക് പോയത് . മൂന്നു ലക്ഷത്തി നാല്പത്തിയാറായിരം രൂപയാണ് ഡേവിഡ് ഏജന്‍റിന് നൽകിയത്.

സെക്യൂരിറ്റി ജോലിക്ക് വേണ്ടി റഷ്യയിലേക്ക് പോയ ഡേവിഡിന് യുദ്ധത്തിനിടയിൽ കാലിന് സാരമായി പരിക്കേറ്റെന്നും തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവിൽ ഉള്ളതെന്നും കുടുംബം പറഞ്ഞു. റഷ്യയിലെത്തിയപ്പോഴാണ്, നടന്നത് യുദ്ധഭൂമിയിലേക്കുള്ള മനുഷ്യക്കടത്താണെന്ന് തിരിച്ചറിഞ്ഞത്.

ഇന്ത്യക്കാരെ യുദ്ധത്തിനായി റഷ്യയിലേക്ക് കടത്തിയതിന് മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മലയാളികളെയും ഈ സംഘം തട്ടിപ്പിനിരയാക്കി റഷ്യയുടെ കൂലിപ്പട്ടാളമാക്കിയ വാര്‍ത്ത പുറത്തുവരുന്നത്.

മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തിയ മൂന്ന് മലയാളികളെ യുക്രൈനില്‍ യുദ്ധം ചെയ്യാന്‍ നിയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, വിനീത് സെല്‍വ, ടിനു പനിയടിമ എന്നിവരും യുദ്ധമുഖത്ത് കുടുങ്ങിയിട്ടുണ്ട്.

റഷ്യയില്‍ ആര്‍മി സെക്യൂരിറ്റി ഹെല്‍പ്പര്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളിയായ ഏജന്റ് പ്രിയന്‍ സമീപിച്ചത്. ഇതിനായി ഓരോരുത്തരുടെയും കയ്യില്‍ നിന്ന് 7 ലക്ഷം രൂപ വാങ്ങുകയും ചെയ്തു.

#humantrafficking #toRussia #OnemoreMalayalee #injured.

Next TV

Related Stories
#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

Apr 28, 2024 07:55 PM

#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്....

Read More >>
#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

Apr 27, 2024 07:43 AM

#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

രാവിലെയാണു നൂറിലേറെ വിദ്യാർഥികൾ സമരപ്പന്തൽ കെട്ടി പലസ്തീൻ അനുകൂല ധർണ...

Read More >>
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
Top Stories