#BharatSancharNigamLtd | അതിവേഗം മാറുന്ന ഭാരതം - ബഹുദൂരം മാറാത്ത ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ്

#BharatSancharNigamLtd | അതിവേഗം മാറുന്ന ഭാരതം - ബഹുദൂരം മാറാത്ത ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ്
Jul 8, 2024 10:59 AM | By VIPIN P V

(truevisionnews.com) ഏതൊരു ഭാരതീയനും മനസ് കൊണ്ട് എപ്പോഴും പ്രണയിച്ചിട്ടുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് BSNL അഥവാ ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ്.

എന്നാൽ ഭാരതത്തിലെ ഏറ്റവും പ്രാമുഖ്യമുള്ള ഒരു പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ് (BSNL) ഇന്ന് വികസനത്തിനായി കൊതിക്കുകയാണോ? കിതക്കുകയാണോ ? ഈ പൊതുമേഖലാ സ്ഥാപനത്തിൻ്റെ അംഗീകൃത മൂലധനം 150000/ കോടിയാണ്.

ഇത് 210000/- കോടിയായി ഉയർത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ബി.എസ്. എൻ.എൽ. 2023 ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ 89000/ കോടി രൂപയുടെ മൂന്നാം പുനരുജ്ജീവന പാക്കേജ് BSNL ന് വേണ്ടി അനുവദിച്ചെങ്കിലും ഇപ്പോഴും രാജ്യത്ത് 4g സേവനങ്ങൾ വിപുലമായ രീതിയിൽ നടപ്പിലാക്കാനാവാതെ നട്ടം തിരിയുകയാണ് '.

എന്താണ് BSNL ഇപ്പോഴും കാലാനുസൃതമായ മാറ്റത്തിന് വിധേയമാകാതെ സ്വകാര്യ ടെലികോം കമ്പനികളെക്കാൾ പിന്നോട്ടടിക്കുവാൻ കാരണം?

കേന്ദ്രസർക്കാർ വിവിധ കാലയളവിൽ വമ്പിച്ച പുനരുദ്ധാരണ പാക്കേജുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും കടുത്ത നിബന്ധനകൾ കൂടി മുന്നോട്ട് വെച്ചിരുന്നു.


റിലയൻസ് ജിയോ എയർടെൽ, വി.ഐ. തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾക്ക് നോക്കിയ, സാംസങ്ങ്, എറിക്സൺ തുടങ്ങിയ ആഗോള വെണ്ടർമാരിൽ നിന്ന് സ്റ്റാൻഡേർഡ് 4g, 5g ഉപകരണങ്ങൾ വാങ്ങുന്നതിന് യാതൊരു വിലക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടില്ല.

എന്നാൽ BSNL ന് ഇങ്ങനെ ആഗോള കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാൻ അനുവാദം നൽകാത്തതിനാൽ തദ്ദേശിയ ഉപകരണ നിർമാതാക്കളിൽ നിന്ന് മാത്രം അവ വാങ്ങാൻ നിർബന്ധിന്തരായിരിക്കുന്നു.

ഇത് BSNL നെ 4g തുടങ്ങാൻ വളരെ വൈകിപ്പിച്ചു. കൂടാതെ 5g സേവന ലോഞ്ചിംഗ് കളെയും സാരമായി ബാധിച്ചു.

തന്മൂലം BSNL ൻ്റെ പ്രതിവർഷ വരുമാനത്തെ ഇത് പ്രതികൂലമാക്കുകയും ധാരാളം ഉപയോക്താക്കൾ സ്വകാര്യ മേഖലയിലേക്ക് ചേക്കേറുകയും ചെയ്തു. BSNL ൻ്റെ നഷ്ടം നികത്താൻ യാതൊരു വഴിയും ഇല്ലെന്ന ബോധം അവരെ സ്വന്തം ആസ്തി കൈമാറ്റത്തിലേക്ക് പിന്നീട് നയിച്ചു.

ഫിക്സഡ് അസറ്റുകളുടെ വാണിജ്യ വിനിയോഗം, ഇൻ്റർനാഷണൽ ബിസിനസ് എക്സ് പ്ലോറിങ്, ഫിക്സഡ് മൊബൈൽ കൺവേർജൻസ്, അടിസ്ഥാന സൗകര്യങ്ങൾ ഷെയർ ചെയ്യൽ തുടങ്ങിയ നിരവധി സംരംഭങ്ങളിലൂടെ വികസനത്തിലേക്ക് കടക്കുവാൻ തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് അവരുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ അതും വേണ്ടത്ര ഫലപ്രാപ്തിയിലെത്തി എന്ന് പറയാൻ വയ്യ. BSNL - ൻ്റെ വിപണിയിലെ മുഖ്യ എതിരാളികൾ റിലയൻസ് ജിയോ, എയർടെൽ , വി. ഐ എന്നിവയാണ്. അവ 5g റോളാട്ടുകൾ നടത്തി കഴിഞ്ഞു. 6g യിലേക്ക് താമസിയാതെ അവർ കടക്കും.

അപ്പോഴും BSNL എന്ന പൊതുമേഖലാ സ്ഥാപനം 4g സൗകര്യം പോലും വരിക്കാർക്ക് നൽകാനാവാതെ തുടങ്ങിയ സ്ഥലത്ത്തന്നെ നിന്ന് കിതക്കുകയാണ്. സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് ജൂലായ് മുതൽ വൻതോതിൽ വർദ്ധിപ്പിച്ചെങ്കിലും BSNL ചാർജ് വർദ്ധിപ്പിക്കാതെ ജനസൗഹൃദമായി നില കൊള്ളുന്നു.

എൻട്രി ലെവൽ റീചാർജ് 249 രൂപയാണ് 28 ദിവസത്തെ വാലിഡിറ്റിയോടുകൂടി സ്വകാര്യ കമ്പനികൾ നൽകുന്നതെങ്കിൽ BSNL 107 രൂപക്ക് 35 ദിവസത്തെ വാലിഡിറ്റിയോടുകൂടി സേവനം ഇപ്പോഴും നൽകുന്നു.

4g വ്യാപകമല്ലാത്തതിനാൽ സെക്കൻഡറി സിം ആയി BSNL ഇപ്പോഴും ഉപയോഗിക്കുന്ന, പൊതുമേഖലാ സ്ഥാപനങ്ങൾ ഭാരതത്തിൽ നില നിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വരിക്കാർ ഇപ്പോഴും രാജ്യത്ത് ഉണ്ടെന്നതാണ് BSNL -ൻ്റെ ഊർജവും ശക്തിയും! ശരിയായ ഒരു മാനേജ്മെൻ്റിൽ നെറ്റ്‌വർക്ക് 4g യിലേക്ക് അതിവേഗം അപ് ഗ്രേഡ് ചെയ്ത് പുതിയ ടവറുകൾ സ്ഥാപിച്ച് റേഞ്ച് വിപുലീകരിച്ചാൽ ഈ പൊതുമേഖലാ സ്ഥാപനം മികച്ച നിലയിൽ എത്തുമെന്ന് നിസംശയം പറയാം!

അതിനായി BSNL അതിവേഗം ബഹുദൂരം സഞ്ചരിക്കട്ടെ! അധികൃതർ സത്വര നടപടികൾ സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം.

#Fast #changing #India #Far #changing #BharatSancharNigamLtd

Next TV

Related Stories
#GoodBye2024 | '2024' വിട പറയുമ്പോൾ പുതുവർഷത്തോട് പറയാനുള്ളത്

Dec 24, 2024 11:14 AM

#GoodBye2024 | '2024' വിട പറയുമ്പോൾ പുതുവർഷത്തോട് പറയാനുള്ളത്

അമിതമായി മരുന്ന് കുത്തിവെച്ച് 2022 വരെ 110,000 യുവാക്കൾ അമേരിക്കയിൽ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ഇത്തരം അപകട സാധ്യതകൾ ചെറുതും വലുതുമായ രീതിയിൽ ലോകത്തെ...

Read More >>
#donaldtrump | കാലാവസ്ഥ  പ്രതിരോധം, ട്രംപിന്റെ വരവോടെ ട്രാക്ക് തെറ്റുമോ?

Nov 19, 2024 07:50 PM

#donaldtrump | കാലാവസ്ഥ പ്രതിരോധം, ട്രംപിന്റെ വരവോടെ ട്രാക്ക് തെറ്റുമോ?

പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയാൽ അത് അമേരിക്കയുടെ മരണ മണിയാകുമെന്ന് പരിസ്ഥിതിവാദികൾ പറയുന്നുണ്ടെങ്കിലും അത് നേർത്ത ശബ്ദമായി...

Read More >>
#vsachuthanandan | വിസ്മയിപ്പിക്കുന്നു, ഈ വീരചരിതം

Oct 21, 2024 02:08 PM

#vsachuthanandan | വിസ്മയിപ്പിക്കുന്നു, ഈ വീരചരിതം

നാലാം വയസ്സിൽ അമ്മയുടെ മരണം, വസൂരി പിടിപെട്ട് . പതിനൊന്നാവുമ്പോഴേക്ക് അച്ഛനും . അനാഥത്വത്തിന്റെ ആഴപ്പരപ്പുകളിൽ വീണുപോയ ആ കുട്ടി നിലവിളിയമർത്തി...

Read More >>
#WorldSocialDevelopmentSummit | ലോകത്തിന്  വിശക്കുന്നു ...  സാമൂഹ്യ സുരക്ഷ വലയം ഇല്ലാത്ത ലോകം; ലോക സാമൂഹ്യ വികസന ഉച്ചകോടിയിൽ പ്രതീക്ഷ

Oct 13, 2024 09:13 PM

#WorldSocialDevelopmentSummit | ലോകത്തിന് വിശക്കുന്നു ... സാമൂഹ്യ സുരക്ഷ വലയം ഇല്ലാത്ത ലോകം; ലോക സാമൂഹ്യ വികസന ഉച്ചകോടിയിൽ പ്രതീക്ഷ

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിക്ക് മുമ്പായി ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക വിഭാഗം 2024ലെ ലോക സാമൂഹ്യ...

Read More >>
#bear | വീടിന് പുറത്ത് അസാധാരണ ശബ്ദം, പരിശോധിക്കാനെത്തിയ വീട്ടുകാർ കണ്ടത് കാറിനുള്ളിലും പുറത്തും കരടികളെ

Jul 26, 2024 03:55 PM

#bear | വീടിന് പുറത്ത് അസാധാരണ ശബ്ദം, പരിശോധിക്കാനെത്തിയ വീട്ടുകാർ കണ്ടത് കാറിനുള്ളിലും പുറത്തും കരടികളെ

വ്യാഴാഴ്ച രാവിലെ കാറിൽ നിന്ന് അസാധാരണ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാരാണ് കാറിനുള്ളിൽ കരടികളെ...

Read More >>
#PrakashBabu | 'ഞാൻ നേടി അച്ഛാ.... പക്ഷെ കാണാൻ നിങ്ങളില്ലല്ലോ...' ബിജെപി നേതാവ് പ്രകാശ് ബാബുവിന് ഒന്നാം റാങ്ക്

Jul 20, 2024 09:51 AM

#PrakashBabu | 'ഞാൻ നേടി അച്ഛാ.... പക്ഷെ കാണാൻ നിങ്ങളില്ലല്ലോ...' ബിജെപി നേതാവ് പ്രകാശ് ബാബുവിന് ഒന്നാം റാങ്ക്

കഴിഞ്ഞ രണ്ട് വർഷം ഞങ്ങൾക്ക് ലഭിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പ്രത്യേകിച്ചും ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ. ഷീന ഷുക്കൂർ, കോളജിലെ അധ്യാപകർ ഇവർ തന്ന...

Read More >>
Top Stories