#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്
Jul 27, 2024 09:56 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും ഇനിയുമുണ്ടാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് .

അതിനുവേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണ്. പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല.

പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അർജുന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.

ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്ന് മുതൽ പോകാൻ അനുമതി ലഭിച്ചിട്ടുണ്ട്. അതിനുള്ള പാസ് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ വാക്കുകൾ

ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണ്. പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല. പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി തന്നെ കേന്ദ്ര സർക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ചു. ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് ജിതിൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്ന് മുതൽ പോകാൻ അനുമതി ലഭിച്ചിട്ടുണ്ട്.

അതിനുള്ള പാസ് ലഭ്യമാക്കിയിട്ടുണ്ട്. അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം നികൃഷ്ടമാണ്. വീട്ടിൽ പോയ ഘട്ടത്തിൽ പലരും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി.

വളരെ ഗൗരവത്തിൽ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്. ലോകത്തിലെ മലയാളികൾ മുഴുവൻ പ്രയാസത്തോടെ ഉറ്റുനോക്കുന്ന വിഷമകരമായ ഒരു ഘട്ടമാണിത്.

ഈ സമയത്ത് കുടുംബത്തെ ആക്രമിക്കുന്നത് ഗൗരവകരമായ വിഷയമാണ്. കമ്മീഷണറുമായി സംസാരിച്ചിട്ടുണ്ട്. കേസെടുത്തിട്ടുമുണ്ട്. അർജുനെ കണ്ടെത്തുകയെന്നതാണ് പ്രധാനം.

അതിനായി എല്ലാ ശ്രമമവും ഇടപെടലും നടത്തും. അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, ഇനിയുമുണ്ടാകും. അതിനുവേണ്ടതെല്ലാം സർക്കാർ ചെയ്യും.

#Arjun's #family #with #him #since #beginning #doing #everything #he #to #do #from #limit #MuhammadRiyas

Next TV

Related Stories
#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ  മർദ്ദനം, ദാരുണാന്ത്യം

Oct 18, 2024 09:10 AM

#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ മർദ്ദനം, ദാരുണാന്ത്യം

ബൈക്ക് നിർത്തി തിരിച്ചെത്തിയ യുവാവിന്റെ മർദ്ദനത്തിലാണ് വയോധികൻ നടുറോഡിൽ മരിച്ചത്. ഹൈദരബാദിലാണ്...

Read More >>
 #Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

Oct 18, 2024 06:33 AM

#Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ...

Read More >>
#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

Oct 17, 2024 10:21 PM

#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

ഹോസ്പിറ്റലിൽ നിന്നാണ് സീലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേരിയ...

Read More >>
#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

Oct 17, 2024 10:08 PM

#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ചത്....

Read More >>
#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

Oct 17, 2024 09:56 PM

#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി....

Read More >>
#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി

Oct 17, 2024 09:32 PM

#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി

അച്ഛന്റേത് സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പതിനെട്ടുകാരിയായ മകൾ സഞ്ജന പരാതി...

Read More >>
Top Stories