#DrVSanalkumar | പ്രാചീന ചേരനാടിനെക്കുറിച്ചുളള പുത്തൻ കണ്ടെത്തലുകളുടെ ഗ്രന്ഥരചന പൂർത്തീകരിച്ച് പ്രാചീന ചരിത്ര ഗവേഷകൻ ഡോ. വി. സനൽകുമാർ

#DrVSanalkumar | പ്രാചീന ചേരനാടിനെക്കുറിച്ചുളള പുത്തൻ കണ്ടെത്തലുകളുടെ ഗ്രന്ഥരചന പൂർത്തീകരിച്ച് പ്രാചീന ചരിത്ര ഗവേഷകൻ ഡോ. വി. സനൽകുമാർ
Jun 28, 2024 02:51 PM | By VIPIN P V

പാലക്കാട് : (truevisionnews.com) പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് തെന്മല താഴ് വരയിൽ നിന്ന് പ്രാചീന ചരിത്ര ഗവേഷണാർത്ഥം കണ്ടെത്തിയ അതി പ്രാചീനകാലം മുതൽ നാളിതുവരെയുള്ള പുരാവസ്തു കണ്ടെത്തലുകൾ, രണ്ടായിരം വർഷത്തിന്നിപ്പുറമുള്ള ദ്രാവിഡ ദേശത്തു നിന്നും ഈ നാട്ടിലേക്കുള്ള കുടിയേറ്റങ്ങളും അധിനിവേശങ്ങളും, ചരിത്രകാരന്മാർ ഇനിയും കൃത്യമായ ഉത്തരം കണ്ടെത്താത്ത പ്രാചീന ചേര നാടിൻ്റെ പ്രധാന തലസ്ഥാനനഗരികളുടെ സ്ഥാന നിർണ്ണയങ്ങൾ, സംഘം സംഘകാലാനന്തരകൃതികളിൽ പരാമർശിക്കുന്ന ചേരനാടിൻ്റെ സ്ഥല നാമബന്ധങ്ങൾ, ചുള്ളിയം പേരാർ നദീതടത്തിൻ്റെ ചരിത്ര പ്രാധാന്യം, കൊല്ലവർഷ ആരംഭം, രാജവംശങ്ങളുടെ ഉദയാസ്ഥമയങ്ങൾ, പ്രാചീന വെൺ കുണ്ട് റ നാട്ടിൻ്റെ ചരിത്ര പ്രസക്തി എന്നിവയെ തമ്മിൽ കോർത്തിണക്കി ചരിത്ര പുരാവസ്തു ഭൂമിശാസ്ത്ര വ്യാഖ്യാനങ്ങളുമായി "കേരളത്തിൻ്റെ പ്രാചീന ചരിത്രം പാലക്കാടൻ ഭൂമികയിലൂടെ " എന്ന ഗന്ഥരചന വായനാദിനത്തിൽ പൂർത്തീകരിച്ച് കൊല്ലങ്കോട് നെന്മേനി സ്വദേശിയും സംസ്ഥാന ദേശീയ അധ്യാപക പുരസ്ക്കാരേ ജേതാവുമായ ഡോ . വി. സനൽകുമാർ.

പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് തെന്മല താഴ്‌വരയിൽ കഴിഞ്ഞ മൂന്നു ദശാംബ്ദങ്ങളായി സനൽകുമാർ നടത്തിയ ചരിത്രാന്വേഷണത്തിലൂടെ കണ്ടെത്തിയ പ്രാചീന ശിലയുഗം (Palaeothic). മധ്യശാലായുഗം( Mesolithic), നവീനശിലായുഗം (Neolithic), മഹാശിലായുഗം (Megalithic), ആദി ചരിത്രകാലഘട്ടം( Early Historical) , മധ്യ കാല ചരിത്രഘട്ടം (Mediaeval), മധ്യപൂർവ്വ ചരിത്ര കാലഘട്ടം( Later Historical Periods) ഇവയുടെ എല്ലാ കണ്ടെത്തലുകളുടെയും പുരാവസ്തു വിവരണവും വിശകലനവുമാണ് ഗ്രന്ഥത്തിലെ പ്രതിപാദ്യം.

ഈ കാലഘട്ടത്തിലെ മൈക്രോലിത്തുകൾ, പോസ്റ്റ് ഹോളുകൾ, ശിലാരേഖാ ചിത്രങ്ങൾ, മഹാശിലായുഗ സ്മാരകങ്ങൾ, തുറസ്സായ ആരാധനാലയങ്ങൾ, ടെറാക്കോട്ടാ ശിൽപ്പങ്ങൾ, തകർക്കപ്പെട്ട കരിങ്കൽക്ഷേത്ര അധിഷ്ഠാനങ്ങൾ, നാണയങ്ങൾ, ഉപേക്ഷിക്കപ്പെട്ടും തകർക്കപ്പെട്ടും കാണപ്പെടുന്ന കരിങ്കൽ , ശിൽപ്പങ്ങൾ, നാണയങ്ങൾ,തമിഴ് - വട്ടെഴുത്തു ഗിലാലിഖിതങ്ങൾ തുടങ്ങിയ നിരവധി പുരാവസ്തു തെളിവുകളെയും അവയുടെ ഭൂമിശാസ്ത്രവിന്യാസങ്ങളെയും ഗ്രാമഗ്രാമാന്തരങ്ങളില്ലൂടെ നടന്നു ചെന്ന് ഫീൽഡ് എക്സ്പ്ലൊറേഷനിലൂടെ കണ്ടെത്തിയ തെളിവുകളെയും കുറിച്ച് വിശദമായി ഗവേഷണാത്മക പുരാവസ്തു -ഭൂമിശാസ്ത്ര വിശകലനം നടത്തിയാണ് ഈ ഗ്രന്ഥരചന പൂർത്തീകരിച്ചത്.

ഇതിലൂടെ പ്രാചീന ചേരരാജ്യത്തിന്റെ നാളിതുവരെ കൃത്യമായ ഉത്തരം ലഭിക്കാത്ത നിഗൂഢ ചരിത്ര രഹസ്യങ്ങളാണ് ഇതൾ വിരിയുന്നത്.

പുരാവസ്തു കണ്ടെത്തലുകളുടെ സ്ഥാനവും വിവരണവും വിശദമായി പ്രതിപാദിച്ചതിനു ശേഷമുള്ള ഭൂമിശാസ്ത്ര വിശകലനത്തിൻ ഇത്രയും പ്രാചീന കണ്ടെത്തലുകൾ ഇന്ത്യയിലെ തന്നെ പ്രധാന മനോഹര ഗ്രാമങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കൊല്ലങ്കോട് തെന്മല താഴ്‌വരയിൽ കേന്ദ്രീകരിക്കാനുള്ള ഭൂമിശാസ്ത്ര കാരണങ്ങളുടെ വിവരണത്തിനു പുറമെ കേരള ചരിത്രത്തിനു ഇന്നും പൂർണ്ണമായി ഉത്തരം ലഭിച്ചിട്ടില്ലാത്ത പ്രാചീന പൊറൈ നാടിന്റെയും , ചേര (ചേരൽ) നാടിന്റെയും വെൺ കുണ്ട്റ / വേങ്ക / വെങ്കി നാടിന്റെയും ആസ്ഥാനം , വഞ്ചി , ചുള്ളിയം പേരാറ്, മുചിരിയാറ്, പൊരുനെൈ നദി, നെടുവേൽ കുണ്ട്റ്, ഇമയം, വേങ്കടം തുടങ്ങിയ നിരവധി സ്ഥലനാമങ്ങളെക്കുറിച്ച് പ്രാചീന തമിഴ് സംഘം- സംഘകാലാനന്തര ക്ലാസിക്കൽ കൃതികളായ അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണിമേഖല, പതിറ്റു പത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള നാളിതുവരെ വിശകലന വിേധേയ മാക്കാത്ത ഭൂമിശാസ്ത വിവരണങ്ങളും വിലയിരുത്തലുകളും കൊല്ലങ്കോട് -തെന്മല താഴ് വരയുമായി ബന്ധിപ്പിച്ച് വിശദമായി തന്നെ വിവരിച്ചിട്ടുണ്ട്.

അതോടൊപ്പം ഇവിടത്തെ എല്ലാ ചരിത്ര കാലഘട്ടത്തിലെ കണ്ടെത്തലുകളെയും -സ്ഥലനാമമാഹാത്മ്യത്തെയും അടിസ്ഥാനമാക്കിയുള്ള വിശകലനവുമുണ്ട്. മാത്രമല്ല, മലയാളം കൊല്ലവർഷ ആരംഭം, പ്രാചീന തമിഴത്തെ കാഞ്ചി, വെങ്കി തുടങ്ങിയ നാടുകളിൽ നിന്നുള്ള രണ്ടായിരം വർഷത്തിന്നിപ്പുറം നടത്തിയ കുടിയേറ്റങ്ങളുടെ സ്ഥലനാമ തെളിവുകൾ, , തമിഴകത്തു നിന്നുമുള്ളപ്രാചീന കാല കുടിയേറ്റങ്ങൾ, പല്ലവ , ചാലൂക്യ , രാഷ്ട്ര കൂടർ,, പാണ്ഡ്യ, ചോളനാടുകൾ, സാമൂതിരി, മൈസൂരിെലെ ഹൈ ദരാലിയും മകൻ ടിപ്പു സുൽത്താനും, ബ്രിട്ടിഷുകാർ എന്നിവരിൽ നിന്നുള്ള ആക്രമണങ്ങൾ എന്നിവ ഭൂമിശാസ്ത്ര തെളിവുകളുടെയടിസ്ഥാനത്തിൽ വിശകലന വിധേയമാക്കിയിട്ടുണ്ട്.

ഇതിനു പുറമെ ആര്യഭടനടക്കമുള്ള ജ്യോതി ശാസ്ത്ര പണ്ഡിതരുടെ ചേരനാടുമായുള്ള ബന്ധം, ഇനിയും ഉത്തരം കിട്ടാത്ത ചേരനാട്ടിലെ കൊല്ലവർഷത്തിൻ്റെ ആരംഭത്തെയും കൊല്ലം നഗരത്തിെൻെറ നാശത്തെയുംക്കുറിച്ചുള്ള കൊല്ലം തോൻ്ററി, കൊല്ലം അഴിന്ത ആണ്ട് എന്നീ സിദ്ധാന്തങ്ങളുടെ പുനർ വ്യാഖ്യാനവും ഈ രചനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ രണ്ടാം ചേര സാമാജ്യം പിരിച്ചുവിട്ടതിനു ശേഷം വെൺകുണ്ട്റ് നാട് കൊല്ലത്തുനിന്നും വെൺനാട് കൊല്ലത്തേക്ക് മാറ്റപെട്ട തിൻ്റെ സ്ഥലനാമബന്ധങ്ങളും വിലയിരുത്ത പെട്ടിട്ടുണ്ട്.

നിലവിലുള്ള ചേരനാടിന്റെ പ്രാചീന ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന പുരാവസ്തു കണ്ടെത്തലുകളും വിശകലനവുമാണ് ഈ രചനയുടെ ഇതിവൃത്തം. പ്രാചീന കാലം മുതലുള്ള എല്ലാപുരാവസ്തുക്കളും ഒരു പോഷകനദീതിരത്തുതന്നെ സമന്വയിച്ചു കാണപ്പെടുന്നത് ഇന്ത്യയിൽ തന്നെ അപൂർവ്വമാണ്.

അവയുടെ സാംസ്കാരികവികാസപരിണാമത്തിലൂടെയാണ് വിസ്മൃതിയിലാണ്ടു കിടക്കുന്ന മൺമറഞ്ഞു കിടക്കുന്നേ കേരളക്കരയിലെ പ്രാചീന സംസ്കൃതി ഇതൾ വിരിയുന്നത്.

മുസിരിസ് ഒരു പ്രാചീന തുറമുഖം മാത്രമാണെന്നും ചേരരാജധാനിയായ വഞ്ചിയുടെ തലസ്ഥാനം കൊടുങ്ങല്ലൂരിലാവാമെന്ന ചില ആദ്യകാല കേരള ചരിത്രകാരന്മാരുടെ വാദത്തെയും തമിഴ് നാട്ടിലെ കരൂവൂർ ആവാ മെന്ന ചില തമിഴ് ചരിത്രകാരന്മാരുടെ വാദത്തെയും ഖണ്ഡിച്ച് പാലക്കാടിന്റെ പുരാവസ്തു കണ്ടെത്തലുകൾക്കും പ്രാചീന തമിഴ് സംഘകൃതികളുടെ ഭൂമിശാസ്ത്ര വിശകലനങ്ങൾക്കും പ്രാമുഖ്യം നൽകി സനൽകുമാർ പുതിയ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നുണ്ട്.

ചേരതലസ്ഥാനം കൊടുങ്ങല്ലൂരിലും കരുവൂരിലുമാണെന്ന രണ്ടു വാദഗതികൾക്കും മതിയായ തെളിവുകൾ ഇല്ലെന്നും ഇതിനു രണ്ടിനും മധ്യേയാണ് യാഥാർത്ഥ്യമെന്ന പ്രമുഖ ചരിത്രകാരനായ ഇളം കുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായത്തെ ശരിവച്ചുകൊണ്ട് കേരള ചരിത്ര രചനക്ക് വ്യവസ്ഥാപിത രൂപം നൽകിയ ശ്രീധരമേനോൻ തൻ്റെ ഗ്രന്ഥരചനയിൽ നടത്തിയ നിഗമനം സനൽകുമാറിൻ്റെ ചരിത്രാന്വേഷണത്തിൻ്റെ ഗതിനിർണ്ണയിച്ചു.

ശ്രീധരേമേേനോൻ്റെ മരണത്തിന് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ വസതിയിൽ വച്ച് സനൽകുമാർ നടത്തിയ അഭിമുഖത്തിൽ പാലക്കാടിൻ്റെ ചേരകാല ബന്ധത്തെ കുറിച്ചുള്ള പുത്തൻ പഠനത്തിന് പ്രസക്തിയുണ്ടെന്നും ഗവേഷണ പഠനവുമായി മുന്നോട്ടു പോകാനും ഉപദേശം ലഭിച്ചിരുന്നു.

ശ്രീധരേമേനോനിൽ നിന്നു ലഭിച്ച പ്രചോദനത്തിന്റെ ചുവടു പിടിച്ചായിരുന്നു തുടർന്നു നടത്തിയ ചരിത്രാന്വേഷണങ്ങളും ഇതുവരെയും ഉത്തരം കിട്ടാതിരുന്ന ഇത്തരത്തിലുള്ള ചേര കാലഘട്ട ബന്ധങ്ങൾ ഗവേഷണത്തിലൂടെ സ്ഥിരീകരിച്ചതും.

അതിപ്രാചീന കാലം മുതലുള്ള പുരാവസ്തു കണ്ടെത്തലുകളുടെ വിശകലനത്തോെെടൊപ്പം ചേര സാമ്രാജ്യത്തിന്റെ മധ്യകാലഘട്ടത്തിലെ തകർച്ചയും വേണാട്ടിലേക്ക് ആസ്ഥാനം പറിച്ചു നട്ടതും, പിന്നീടുള്ള സാമൂതിരിയുടെ ഭരണവും ടിപ്പുവിന്റെ ആക്രമണവും വരെ ഇതിൽ വിവരിച്ചിട്ടുള്ളത്. ചിലപ്പതികാരത്തിലും സ്കന്ദപുരാണത്തിലും കശ്യപ ക്ഷേത്ര മാഹാത്മ്യത്തിലും പറയുന്ന പ്രാചീന വെൺ കുണ്ട്റ നാടിന്റെ ഹൃദയ ഭാഗത്തു നിന്നാണ് പ്രാചീന പൊറൈ നാടിന്റെയും ചേരൽ നാടിന്റെയും മൺമറഞ്ഞ സംസ്കൃതി പുരാവസ്തു - ഭൂമിശാസ്ത വിശകലനങ്ങളിലൂടെ ഇതൾ വിരിയുന്നത്.

സംസ്ഥാന സർക്കാരിനോട് സനൽകുമാർ നടത്തിയ അഭ്യർത്ഥന പ്രകാരം സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൻ 1998ലും 1999ലും രണ്ട് ഘട്ടങ്ങളിലിലായി വെൺ കുണ്ട്റ നാട് രാജവംശത്തിൻ്റെ ആസ്ഥാനമായിരുന്ന നെന്മേനി കോവിലകം പറമ്പിലും മറ്റും നടത്തിയ ഉദ്ഖനനങ്ങളിൽ നിരവധി പുരാവസ്തതു തെളിവുകളും ലിപിയും കണ്ടെത്തിയിരുന്നു.

പിന്നീട്സനൽകുമാറിൻ്റെ ഗവേഷണാർത്ഥം കണ്ടെത്തിയ വട്ടെഴുത്തു ശിലാലിഖിതങ്ങൾ ഡോ.എം.ജി.എസ്സ് .നാരായണനും ഡോ.എം.ആർ.രാഘവ വാരിയരും സ്ഥലം സന്ദർശിച്ച് വായിച്ചെടുക്കാൻ സഹായിച്ചിട്ടുണ്ട്.

പ്രാചീന ചരിത്ര ഗവേഷകനും മുസിരിസ് ഉദ്‌ഖനനത്തിൽ പങ്കാളിയും തമിഴ് യൂണിവേഴ്സിറ്റി ആർക്കിയോളജി പ്രൊഫസറുമായ ഡോ. ശെൽവകുമാറിൻ്റെയും മറ്റ് അനവധി ചരിത്ര പണ്ഡിതരുടെയും മാർഗ്ഗ നിർദ്ദേശങ്ങൾ വിവിധ സന്ദർഭത്തിൽ ഗവേഷണ ഘട്ടങ്ങളിൽ ലഭിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച പഠനഗവേഷണത്തിന് മൈസൂർ സർവ്വകലാശാലയിൽ നിന്നാണ് സനൽകുമാറിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ളത്. വിവിധ സർവ്വകലശാലകൾ സംഘടിപ്പിച്ച നിരവധി ദേശീയ -അന്താരാഷ്ട്ര സെമിനാറുകളിൽ പ്രാചീന ചരിത്ര കണ്ടെത്തലുകളെക്കുറിച് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും മാസികകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ദൂരദർശനിൽ ചരിത്ര കണ്ടെത്തലുകളെക്കുറിച്ച് നിരവധി ഡോക്യുമെന്ററികളിൽ സ്ക്രിപ്റ്റുകൾ എഴുതിയിട്ടുണ്ട്... . അനുയോജ്യരായ പ്രസാധകരെ കണ്ടെത്തി ഈ ചരിത്ര ഗവേഷണ പുസ്തകം വൈകാതെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശം.

പാലക്കാട് കൊല്ലങ്കോട് നെന്മേനി സ്വദേശിയായ സനൽ കുമാർ ഇപ്പോൾ പാലക്കാട് ആട്ടയാം പതി സ്നേഹ ടീച്ചേഴ്സസ് ട്രയിനിങ്ങ് കോളേജിൽ പ്രിൻസിപ്പാൾ ആയി സേവനമനുഷ്ഠിക്കുന്നു. ചിറ്റൂർ ഗവ: കോളേജ് മുൻ മാഗസിൻ എഡിറ്റർ, കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു.

പ്ലസ് - വൺ , പ്ലസ് -ടു വിദ്യാർത്ഥികൾക്കായി മലയാളത്തിൽ -ജ്യോഗ്രഫിയെക്കുറിച്ച് പുസ്തകങ്ങൾ രചി ച്ചിട്ടുള്ളത് പൊതു സ്വീകാര്യതയുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്തും പ്രാചീന ചരിത്ര ഗവേഷണ രംഗത്തും നൽകിയ സംഭാവനകളുടെയടിസ്ഥാനത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം, ദേശീയ അധ്യാപക പുരസ്കാരം, ഗുരു നിത്യചൈതന്യയതി പ്രതിഭാ പുരസ്കാരം, ഗ്ലോബൽ ടീച്ചർ റോൾ മോഡൽ പുരസ്കാരം, ബെസ്റ്റ് നാഷണൽ ജ്യോഗ്രഫർ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

#Ancient #history #researcher #DrVSanalkumar

Next TV

Related Stories
റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Mar 30, 2025 03:43 PM

റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

രഞ്ജിത്ത് സംവിധാനം ചെയ്‌ത മ്യൂസിക് ആൽബംത്തിന് സൗത്ത് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ അക്കാഡമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരം...

Read More >>
ലഹരിക്കെതിരെ സാമൂഹ്യ വലയം സൃഷ്ടിക്കാം

Mar 30, 2025 09:53 AM

ലഹരിക്കെതിരെ സാമൂഹ്യ വലയം സൃഷ്ടിക്കാം

മനസ്സിനെ മാറ്റിമറിക്കുന്ന ഫലങ്ങൾ ഉണ്ടാക്കുന്ന ഏതൊരു വസ്തുവും ലഹരിയിലേക്ക് നയിക്കുന്നതാണ്....

Read More >>
ലോക സന്തോഷ ദിനം മാർച്ച് 20: ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം

Mar 18, 2025 01:45 PM

ലോക സന്തോഷ ദിനം മാർച്ച് 20: ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം

യുവജനങ്ങളിൽ ഒരു ചെറിയ വിഭാഗം സന്തോഷത്തിനുവേണ്ടി അധാർമികമായ മേഖല തെരഞ്ഞെടുത്ത് മദ്യം മയക്കുമരുന്ന് ഉപയോഗിച്ച് സന്തോഷം ലഭിക്കാനായി സമയം...

Read More >>
വീണ്ടുമൊരു ആകാശവിസ്മയത്തിന് ലോകമൊരുങ്ങുകയാണ്, എന്താണ് ബ്ലഡ് മൂൺ?

Mar 12, 2025 05:06 PM

വീണ്ടുമൊരു ആകാശവിസ്മയത്തിന് ലോകമൊരുങ്ങുകയാണ്, എന്താണ് ബ്ലഡ് മൂൺ?

ഓരോ പത്തുവർഷത്തിൽ അഥവാ, ഒരു ബ്ലഡ് മൂൺ ചന്ദ്രഗ്രഹണം വളരെ കുറച്ച് തവണ മാത്രമേ...

Read More >>
ചോരക്കളികള്‍ക്ക് പിന്നിലെന്താണ്? സഹജീവികളെ ചോരയില്‍ മുക്കുന്നവര്‍, സത്യത്തിൽ എന്താണ് ഈ തലമുറയ്ക്ക് സംഭവിക്കുന്നത്..?

Mar 6, 2025 07:51 PM

ചോരക്കളികള്‍ക്ക് പിന്നിലെന്താണ്? സഹജീവികളെ ചോരയില്‍ മുക്കുന്നവര്‍, സത്യത്തിൽ എന്താണ് ഈ തലമുറയ്ക്ക് സംഭവിക്കുന്നത്..?

പിടഞ്ഞു വീഴുന്ന മനുഷ്യരെ കണ്ടിട്ടും ചിതറുന്ന രക്തം കണ്ടിട്ടും അറപ്പ് തീരാത്ത ഇവരിൽ എന്ത് ചേതോവികാരമാണ്...

Read More >>
Top Stories










GCC News