#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും
Jul 27, 2024 10:27 AM | By Susmitha Surendran

ചെറുവത്തൂർ: (truevisionnews.com)  ചെമ്മീൻവില കുത്തനെ ഇടിഞ്ഞതിനാൽ ചാകരയുടെ ഗുണം തൊഴിലാളികൾക്കും കച്ചവടക്കാർക്കും കിട്ടിയില്ല.

കിലോയ്ക്ക് 220 മുതൽ 280 രൂപവരെ കിട്ടിയിരുന്ന പൂവാലി ചെമ്മീന് വില നേർപകുതിയായി. കൊച്ചിയിലെ മത്സ്യസംഭരണ കേന്ദ്രങ്ങളിലെത്തിച്ചാൽ ഈ തുകയും തത്സമയം കിട്ടുന്നില്ല.

മീൻ കയറ്റി അയച്ചശേഷം വില തരാമെന്ന നിലപാടാണിപ്പോൾ. കഴിഞ്ഞദിവസങ്ങളിൽ കൊച്ചിയിലെത്തിച്ച ചെമ്മീന് കിലോയ്ക്ക് 90 മുതൽ 120 രൂപവരെയാണ് വിലയിട്ടതെന്ന് ഫിഷ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ ചെമ്മീൻ വാങ്ങുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതാണ് വില കുത്തനെ ഇടിയാൻ ഇടയാക്കിയത്.

പ്രതിസന്ധി മറികടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാലുദിവസം മടക്കര തുറമുഖത്ത് ചെമ്മീൻ ചാകരയായിരുന്നു ട്രോളിങ് നിരോധനവും കടലേറ്റവും കാരണം നിശ്ചലമായ തുറമുഖത്ത് വീണ്ടും ആളനക്കമായി.

കടലിൽ പോയ വള്ളങ്ങൾ നിറയെ പൂവാലിയുമായാണ് തീരത്തണഞ്ഞത്. 2000 കിലോ ചെമ്മീൻ കിട്ടിയ വള്ളങ്ങളുണ്ട്. മീൻ തുറമുഖത്തിറക്കിയ ശേഷം വീണ്ടും കടലിലേക്ക് പോയ വള്ളങ്ങളുണ്ട്.

ചെമ്മീൻ ചാകരയുടെ ഗുണം പഴയപോലെ തൊഴിലാളികൾക്ക് കിട്ടിയില്ല. ആദ്യദിവസം 120 രൂപവരെ കിട്ടിയിരുന്നത് നാലാം ദിവസമായപ്പോഴേക്കും 90 രൂപയായി.

ചെമ്മീൻ ധാരാളമുണ്ടെന്നും വിലക്കുറവാണെന്നും അറിഞ്ഞ് നാടിന്റെ പലഭാഗങ്ങളിൽനിന്നും മീൻവാങ്ങാൻ ആളുകൾ എത്തിയതോടെ തുറമുഖത്തും ലേലപ്പുരയിലും തിരക്ക് നിയന്ത്രണാതീതമായിരുന്നു.

#Shrimp #prices #plummet #Workers #traders #not #getting #benefit #sugar

Next TV

Related Stories
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

Apr 22, 2025 03:36 PM

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി....

Read More >>
 ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:51 PM

ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്....

Read More >>
മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:45 PM

മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ്...

Read More >>
ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Apr 22, 2025 02:42 PM

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും...

Read More >>
ഗതാഗത നിയന്ത്രണം; നാളെ മുതൽ നെടുമങ്ങാട് സ്റ്റാന്‍റിലേക്ക് ബസുകൾ പ്രവേശിക്കില്ല

Apr 22, 2025 01:55 PM

ഗതാഗത നിയന്ത്രണം; നാളെ മുതൽ നെടുമങ്ങാട് സ്റ്റാന്‍റിലേക്ക് ബസുകൾ പ്രവേശിക്കില്ല

കരിപ്പൂര് ഭാഗത്തേക്കുള്ള സർവീസുകൾ നെടുമങ്ങാട്-സത്രംമുക്ക് റോഡിൽ ടൗൺ എൽപി സ്കൂളിന് മുൻവശത്ത് നിന്നും...

Read More >>
Top Stories