#bear | വീടിന് പുറത്ത് അസാധാരണ ശബ്ദം, പരിശോധിക്കാനെത്തിയ വീട്ടുകാർ കണ്ടത് കാറിനുള്ളിലും പുറത്തും കരടികളെ

#bear | വീടിന് പുറത്ത് അസാധാരണ ശബ്ദം, പരിശോധിക്കാനെത്തിയ വീട്ടുകാർ കണ്ടത് കാറിനുള്ളിലും പുറത്തും കരടികളെ
Jul 26, 2024 03:55 PM | By Athira V

കണക്ടികട്ട്: ( www.truevisionnews.com  )രാത്രിയിൽ കാറിനുള്ളിൽ കയറിക്കൂടി രാവിലെ പുറത്ത് കടക്കാനാവാതെ കാർ തകർത്ത് കരടിയും കുഞ്ഞു. അമേരിക്കയിലെ കണക്ടികട്ടിലാണ് സംഭവം.

വ്യാഴാഴ്ച രാവിലെ കാറിൽ നിന്ന് അസാധാരണ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാരാണ് കാറിനുള്ളിൽ കരടികളെ ശ്രദ്ധിക്കുന്നത്. കാറിനുള്ളിലായി കുടുങ്ങി പോയ അമ്മയേയും സഹോദരനെയും രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റൊരു കരടി കാർ പുറത്ത് നിന്നും ആക്രമിച്ചിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാർ തുറന്നതോടെ അമ്മയും കുഞ്ഞും സമീപത്തെ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കാറിന്റെ ഇന്റീരിയറിന് കേടുപാടുകളുണ്ടെങ്കിലും പൂർണമായി നശിച്ചിട്ടില്ലെന്നാണ് വീട്ടുകാർ പ്രതികരിക്കുന്നത്. കാർ തുറന്നാണ് കരടികൾ അകത്ത് കയറിയതാവാം എന്നാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

എന്നാൽ എങ്ങനെയാണ് എങ്ങനെയാണ് ഡോർ തുറന്നതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയോളമായി മേഖലയിൽ കരടി അടക്കമുള്ള വന്യജീവികളുടെ സാന്നിധ്യമുണ്ട്.

കണക്ടികട്ട് സംസ്ഥാനത്തെ കരടികളുടെ എണ്ണം കൂടിയതിന് ഉദാഹരണമാണ് സംഭവമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശനിയാഴ്ച ചെഷയറിന് സമീപത്ത് വീടിന് പിൻവശത്ത് നിന്നിരുന്ന സ്ത്രീയെ കരടി ആക്രമിച്ചിരുന്നത്.

ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച 227 കിലോ ഭാരമുള്ള ഒരു കരടിയെ ദേശീയപാതയിൽ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

കരടികൾ കാറുകളും ചവറ്റുകുട്ടകളും ആക്രമിക്കുന്നത് പശ്ചിമ അമേരിക്കയിലെ പതിവ് കാഴ്ചയാണ്. എന്നാൽ കണക്ടികട്ടിൽ ഇത്തരം സംഭവങ്ങൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആവർത്തിക്കുകയാണ്. ജൂൺ മാസത്തിൽ കാൻറോണിൽ ഒരാൾ സ്വയം രക്ഷയ്ക്കായി കരടിയെ വെടിവച്ച് കൊന്നത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.

#bear #and #cub #destroy #car #after #traps #inside #accidently

Next TV

Related Stories
റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Mar 30, 2025 03:43 PM

റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

രഞ്ജിത്ത് സംവിധാനം ചെയ്‌ത മ്യൂസിക് ആൽബംത്തിന് സൗത്ത് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ അക്കാഡമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരം...

Read More >>
ലഹരിക്കെതിരെ സാമൂഹ്യ വലയം സൃഷ്ടിക്കാം

Mar 30, 2025 09:53 AM

ലഹരിക്കെതിരെ സാമൂഹ്യ വലയം സൃഷ്ടിക്കാം

മനസ്സിനെ മാറ്റിമറിക്കുന്ന ഫലങ്ങൾ ഉണ്ടാക്കുന്ന ഏതൊരു വസ്തുവും ലഹരിയിലേക്ക് നയിക്കുന്നതാണ്....

Read More >>
ലോക സന്തോഷ ദിനം മാർച്ച് 20: ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം

Mar 18, 2025 01:45 PM

ലോക സന്തോഷ ദിനം മാർച്ച് 20: ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം

യുവജനങ്ങളിൽ ഒരു ചെറിയ വിഭാഗം സന്തോഷത്തിനുവേണ്ടി അധാർമികമായ മേഖല തെരഞ്ഞെടുത്ത് മദ്യം മയക്കുമരുന്ന് ഉപയോഗിച്ച് സന്തോഷം ലഭിക്കാനായി സമയം...

Read More >>
വീണ്ടുമൊരു ആകാശവിസ്മയത്തിന് ലോകമൊരുങ്ങുകയാണ്, എന്താണ് ബ്ലഡ് മൂൺ?

Mar 12, 2025 05:06 PM

വീണ്ടുമൊരു ആകാശവിസ്മയത്തിന് ലോകമൊരുങ്ങുകയാണ്, എന്താണ് ബ്ലഡ് മൂൺ?

ഓരോ പത്തുവർഷത്തിൽ അഥവാ, ഒരു ബ്ലഡ് മൂൺ ചന്ദ്രഗ്രഹണം വളരെ കുറച്ച് തവണ മാത്രമേ...

Read More >>
ചോരക്കളികള്‍ക്ക് പിന്നിലെന്താണ്? സഹജീവികളെ ചോരയില്‍ മുക്കുന്നവര്‍, സത്യത്തിൽ എന്താണ് ഈ തലമുറയ്ക്ക് സംഭവിക്കുന്നത്..?

Mar 6, 2025 07:51 PM

ചോരക്കളികള്‍ക്ക് പിന്നിലെന്താണ്? സഹജീവികളെ ചോരയില്‍ മുക്കുന്നവര്‍, സത്യത്തിൽ എന്താണ് ഈ തലമുറയ്ക്ക് സംഭവിക്കുന്നത്..?

പിടഞ്ഞു വീഴുന്ന മനുഷ്യരെ കണ്ടിട്ടും ചിതറുന്ന രക്തം കണ്ടിട്ടും അറപ്പ് തീരാത്ത ഇവരിൽ എന്ത് ചേതോവികാരമാണ്...

Read More >>
Top Stories










GCC News