#fashion | തനി നാടൻ ലുക്കിൽ സുന്ദരിയായി മരിയ പ്രിൻസ്

#fashion |  തനി നാടൻ ലുക്കിൽ സുന്ദരിയായി മരിയ പ്രിൻസ്
Mar 7, 2024 08:29 PM | By Athira V

www.truevisionnews.comരിയ പ്രിൻസ് എന്ന നടിയെ അറിയാത്ത മലയാളികൾ ഇന്ന് കുറവായിരിക്കും. ഡബ്‌സ്‌ മാഷ് വീഡിയോകളിലൂടെ സിനിമയിലെ മുൻ നിര നായികമാരുടെ ഭാവങ്ങള്‍ അപ്പാടെ ഉൾകൊണ്ടുകൊണ്ടാണ് മരിയ ശോഭനയായും ഉർവ്വശി ആയും ഒക്കെ ആളുകളെ അതിശയപ്പെടുത്തിയത്.

ഒരിക്കൽ തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തില്‍ ശോഭനയും മോഹൻലാലും വഴക്കിടുന്ന രംഗം അവതരിപ്പിച്ചു കൈയ്യടി വാങ്ങിയ മരിയയെ അഭിന്ദിച്ചുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്ത് വന്നത്. അന്ന് താൻ ഡബ് ചെയ്തത് ഈ കുട്ടിക്കാണോ അതോ ശോഭനയ്ക്കാണോ എന്നു സംശയം തോന്നുന്നുവെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

https://www.instagram.com/p/C3c575mvuas/?utm_source=ig_web_copy_link

വർഷങ്ങൾക്കിപ്പുറം പിന്നീടും താരം തന്റെ അഭിനയമികവ് തെളിയിച്ചു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിൽ അലമേലു ആയെത്തി നിറഞ്ഞ കൈയ്യടിയാണ് മരിയ വാങ്ങിയത്. ഇപ്പോൾ മംഗല്യം എന്ന സീരിയലിനൊപ്പം സിനിമകളുടെയും ഭാഗമാവുന്നുണ്ട് താരം.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ മരിയ പങ്കുവെച്ച റീൽ വൈറലാവുകയാണ്. തനി നാടൻ ലുക്കിൽ ദാവണിയുടുത്താണ് നടിയെത്തുന്നത്. കറുപ്പും വെള്ളയും വേഷത്തിൽ സുന്ദരിയായ താരത്തിന് നിരവധി മികച്ച കമന്റുകളും ലഭിക്കുന്നുണ്ട്. അഭിനയ മികവുള്ള നടിയെന്നാണ് കൂടുതൽ ആളുകളുടെയും അഭിപ്രായം.

നാടക അഭിനത്തിലൂടെയാണ് മരിയ മിനി സ്ക്രീനിലേക്ക് എത്തുന്നത്. നാടകാഭിനയത്തിനു കൂട്ടായി മരിയക്ക് ഭർത്താവ് പ്രിൻസാണ് ഒപ്പം ഉള്ളത്. മലയാള പ്രഫഷണൽ നാടകവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ താര ദമ്പതികളായിട്ടാണ് മരിയ - പ്രിൻസ് ദമ്പതികളെ അറിയപ്പെടുന്നത്.

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച പ്രഫഷനൽ നാടകം എന്ന ബഹുമതി ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയ വെയിൽ എന്ന നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ ഇവരാണ് അവതരിപ്പിച്ചത്.

#MariaPrince #looks #beautiful #her #country #look

Next TV

Related Stories
#fashion |  കാനിൽ തിളങ്ങി കനി കുസൃതി; ശ്രദ്ധയാകർഷിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്

May 24, 2024 10:15 PM

#fashion | കാനിൽ തിളങ്ങി കനി കുസൃതി; ശ്രദ്ധയാകർഷിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്

നിരവധി പേർ ദിവ്യപ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...

Read More >>
#FASHION | സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ശോഭിത ധൂലിപാല

May 20, 2024 07:20 PM

#FASHION | സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ശോഭിത ധൂലിപാല

സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ ഹോട്ട് ലുക്കില്‍ കാനില്‍ തിളങ്ങുന്ന ശോഭിതയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

May 15, 2024 10:08 PM

#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റില്‍ ആദ്യമായി ഉർവശി റൗട്ടേല മനോഹരമായ ഒരു ഗൗണിൽ തികച്ചും സ്റ്റൈലിഷ് ലുക്കിലാണ്...

Read More >>
#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

May 7, 2024 01:22 PM

#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍...

Read More >>
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
Top Stories