#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം
Jan 3, 2025 06:28 AM | By Jain Rosviya

പട്ന: (truevisionnews.com) റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം.

ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല.

മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടമുണ്ടായത്. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്.

മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ​​ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.

സംഭവമറിഞ്ഞ് പ്രദേശത്ത് നൂറു കണക്കിനാളുകൾ തടിച്ചുകൂടി. പ്രദേശത്താകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കുട്ടികളുടെ മരണം.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

#While #playing #PUBG #railway #tracks #didnt #know #train #coming #Three #teenagers #met #tragic #end #after #being #hit #train

Next TV

Related Stories
#fire | കാക്കനാട് വൻ തീപിടുത്തം; തീപിടിച്ചത് ആക്രി കടക്ക്

Jan 5, 2025 11:20 AM

#fire | കാക്കനാട് വൻ തീപിടുത്തം; തീപിടിച്ചത് ആക്രി കടക്ക്

തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക്...

Read More >>
#epjayarajan | വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊല തന്നെ; വിമർശിച്ച് ഇ പി ജയരാജൻ

Jan 5, 2025 11:11 AM

#epjayarajan | വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊല തന്നെ; വിമർശിച്ച് ഇ പി ജയരാജൻ

വെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും ഇപി രൂക്ഷഭാഷയിൽ...

Read More >>
 #airport | ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയി; വീമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രക്കാര്‍

Jan 5, 2025 09:22 AM

#airport | ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയി; വീമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രക്കാര്‍

മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക്...

Read More >>
#sexualassault | വീട്ടിലേക്ക് അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവിന് 87 വർഷം കഠിനതടവും പിഴയും

Jan 5, 2025 09:13 AM

#sexualassault | വീട്ടിലേക്ക് അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവിന് 87 വർഷം കഠിനതടവും പിഴയും

പിഴയടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതയ്ക്കു...

Read More >>
 #Rameshchennithala | മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്; മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് -രമേശ് ചെന്നിത്തല

Jan 5, 2025 08:48 AM

#Rameshchennithala | മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്; മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് -രമേശ് ചെന്നിത്തല

എല്ലാ മത-സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല...

Read More >>
Top Stories