#KeralaSchoolKalolsavam | സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയിൽ ഇന്ന് സ്വീകരണം നൽകും

#KeralaSchoolKalolsavam | സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയിൽ ഇന്ന് സ്വീകരണം നൽകും
Jan 2, 2025 11:18 PM | By VIPIN P V

കിളിമാനൂർ : ( www.truevisionnews.com ) തലസ്ഥാനത്തെ കൗമാര കലയ്‌ക്ക് അരങ്ങുണരാന്‍ ഇനി മണിക്കൂറുകൾ മാത്രം.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടമണിയുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്ന സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ വച്ച് ഇന്ന് സ്വീകരണം നൽകും.

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻററി സ്‌കൂളിൽ നിന്നാണ് കപ്പിൻറെ 4 ദിവസം നീളുന്ന പ്രയാണം ആരംഭിച്ചത്.

കഴിഞ്ഞ വർഷം കലാകിരീട മണിഞ്ഞത് കണ്ണൂർ ജില്ലയായിരുന്നു. അതിനാൽ കണ്ണൂരിലാണ് കപ്പ് സൂക്ഷിച്ചിരുന്നത്.

117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പ് കാണുവാനും സ്വീകരിക്കാനുമുള്ള അവസരമാണ് ഗ്രാമീണ ജനതയ്ക്കും കൈവരുന്നത്. നാളെ കലാമാമാങ്കത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരി തെളിയും.

അഞ്ച് ദിനങ്ങള്‍ ഇനി തലസ്ഥാന നഗരത്തിന് ഉറക്കമില്ലാ നാളുകള്‍. പാട്ടും കളിയും നാട്യവുമെല്ലാമായി കൗമാര കലാകാരന്മാര്‍ അരങ്ങില്‍ നിറഞ്ഞാടും.

പങ്കെടുത്ത ഓരോന്നിലും വിജയം ഉറപ്പിക്കണമെന്ന ചിന്തയിലാണ് വേദിയിലെത്തി അവര്‍ തകര്‍ത്താടുക. കലാമാമാങ്കത്തില്‍ കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കുന്ന ജില്ല ഒടുക്കം കലാകിരീടം ചൂടും.

കലാ കിരീടം ചൂടുന്ന ജില്ല സ്വർണ്ണകപ്പിന് അർഹരാവും. കൊല്ലം ജില്ലയിലെ പര്യടനം കഴിഞ്ഞാണ് ഇന്ന് ജില്ലതിർത്തിയിൽ കപ്പ് എത്തുന്നത്.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയും ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അബികയും കൂടി തിരുവന്തപുരം ജില്ലയ്ക്ക് വേണ്ടി കപ്പ് ഏറ്റുവാങ്ങി വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടി തട്ടത്തുമല ഗവ. ഹയർ സെക്കൻററി സ്‌കൂളിലെ സ്വീകരണം നൽകും തുടർന്ന് ഇരുവരും ചേർന്ന് കപ്പ് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ ശേഷം കലോത്സവവേദിയിലേക്ക് ആനയിക്കും.

#goldcup #received #today #district #border

Next TV

Related Stories
#keralaschoolkalolsavam2025 | 'ഇന്ന്  ആവേശം കൂടും', ആദ്യ ദിനം കണ്ണൂരിന് മുൻതൂക്കം, ഹൃദയം കീഴടക്കിയത് നൃത്തയിനങ്ങൾ

Jan 5, 2025 06:26 AM

#keralaschoolkalolsavam2025 | 'ഇന്ന് ആവേശം കൂടും', ആദ്യ ദിനം കണ്ണൂരിന് മുൻതൂക്കം, ഹൃദയം കീഴടക്കിയത് നൃത്തയിനങ്ങൾ

ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത്...

Read More >>
#keralaschoolkalolsavam2025 | അപ്രതീക്ഷിത മഴ: മത്സരാർഥികളും രക്ഷിതാക്കളും നന്നേ ബുദ്ധിമുട്ടി

Jan 5, 2025 12:35 AM

#keralaschoolkalolsavam2025 | അപ്രതീക്ഷിത മഴ: മത്സരാർഥികളും രക്ഷിതാക്കളും നന്നേ ബുദ്ധിമുട്ടി

അണിഞ്ഞൊരുങ്ങി എത്തിയ നർത്തകിമാർക്ക് ഉണ്ടാക്കിയ...

Read More >>
#keralaschoolkalolsavam2025 | നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം

Jan 4, 2025 11:03 PM

#keralaschoolkalolsavam2025 | നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം

ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക്...

Read More >>
#keralaschoolkalolsavam2025 | അമ്മയുടെ ശിക്ഷണത്തിൽ വിജയം; കന്നഡപദ്യം ചൊല്ലലിൽ എ ഗ്രേഡുമായി കൃഷ്ണവേണി

Jan 4, 2025 08:53 PM

#keralaschoolkalolsavam2025 | അമ്മയുടെ ശിക്ഷണത്തിൽ വിജയം; കന്നഡപദ്യം ചൊല്ലലിൽ എ ഗ്രേഡുമായി കൃഷ്ണവേണി

ഗണപതിയെയും മഹാവിഷ്ണുവിനെയും വർണ്ണിക്കുന്ന പ്രമേയവുമായാണ് കൃഷ്ണവേണി കലോത്സവ വേദിയിൽ...

Read More >>
#keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ  ചുണക്കുട്ടികൾ

Jan 4, 2025 08:23 PM

#keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ ചുണക്കുട്ടികൾ

കണ്ണൻഞ്ചേരി മണിയാശൻ , സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി...

Read More >>
#keralaschoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

Jan 4, 2025 08:14 PM

#keralaschoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

കലോത്സവത്തിന്റെ ആദ്യ സ്വാഗത നൃത്തത്തിലാണ് ശ്രീനിവാസൻ തൂണേരിയുടെ ഗാനം...

Read More >>
Top Stories