#arrest | ആ​ദ്യ ഭാര്യയ്ക്ക് പണം നൽകുന്നതുമായുള്ള തർക്കം, രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ

#arrest | ആ​ദ്യ ഭാര്യയ്ക്ക് പണം നൽകുന്നതുമായുള്ള തർക്കം, രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ
Mar 3, 2024 12:29 PM | By Kavya N

ഗാസിയാബാദ്: (truevisionnews.com) ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. സെയിൽസ് ജീവനക്കാരനായ ഭരത് (55) ആണ് ഭാര്യ സുനിതയെ കൊന്ന് വീട്ടിൽ തന്നെ സൂക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. പിന്നീട് മുറിക്കുള്ളിൽ മൃതദേഹം പൂട്ടിയിടുകയായിരുന്നു. സംഭവത്തിൽ ഇന്നലെ ഭരതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ​

ഗാസിയാ ബാദിലെ അംബേദ്കർ ന​ഗറിലുള്ള വീട്ടിലാണ് ഭരതും സുനിതയും താമസിച്ചിരുന്നത്. വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്നാണ് അയൽവാസികൾ സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ കിടപ്പുമുറിയിൽ സുനിതയെ മരിച്ച നിലയിൽ കണ്ടെത്തുകയും. തുടർന്ന് അയൽവാസികൾ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

സുനിതയെ കൊലപ്പെടുത്തി ഇയാൾ പതിവുപോലെ ജോലിക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച്ച ഇവരുടെ വീട്ടിൽ പരസ്പരം വഴക്ക് നടന്നതായി അയൽവാസികൾ മൊഴി നൽകി. സംഭവത്തിൽ ഭരതിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഭരതിന്റേയും സുനിതയുടേയും രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയുമായി ഭരത് ബന്ധം വീണ്ടും സൂക്ഷിച്ചത് ഇവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു.

നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നതും.എന്നാൽ ആദ്യ ഭാര്യയ്ക്ക് ഭരത് സാമ്പത്തിക സഹായം നൽകുന്നതിനെ പലപ്പോഴും സുനിത എതിർത്തിരുന്നു. അതിനിടയിൽ അവർ വീട്ടിലേക്ക് വന്നത് സുനിതയുമായുള്ള ഭരതിന്റെ വഴക്ക് കൂടാൻ കാരണമായി. വഴക്ക് കൂടിയത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സഭവത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#dispute #over #payment #firstwife #led #murder #secondwife #Husband #arrested

Next TV

Related Stories
#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

Sep 7, 2024 07:48 PM

#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ്...

Read More >>
#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

Sep 7, 2024 06:38 AM

#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

ഇവരുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിൽ തള്ളിയ പെട്ടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്....

Read More >>
#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

Sep 7, 2024 06:11 AM

#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നതെന്നാണ്...

Read More >>
#rape | പട്ടാപ്പകല്‍  ഫുട്ട്പാത്തില്‍ വെച്ച്  യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

Sep 6, 2024 12:55 PM

#rape | പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വെച്ച് യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന്...

Read More >>
#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

Sep 5, 2024 02:59 PM

#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവറും ഇയാളുടെ സഹായിയും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ്...

Read More >>
#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

Sep 5, 2024 07:09 AM

#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് വീടിന്റെ ടറസിൽ നിന്ന്...

Read More >>
Top Stories