മധ്യപ്രദേശ്: (truevisionnews.com) ഉജ്ജയിനില്‍ യുവതിയെ പട്ടാപ്പകല്‍ പരസ്യമായി ബാലാത്സംഗം ചെയ്തു.
ഫുട്ട്പാത്തില്‍ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. തിരക്കേറിയ കൊയ്ല പതക് തെരുവില്‍ വച്ചാണ് സംഭവം.
ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന് ഇരയായത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ഇടപെട്ടു.
അതിജീവിതയെ കണ്ടെത്തി മെഡിക്കല്‍ പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
#rape #woman #sexually #assaulted #broad #daylight #footpath