#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി
Sep 5, 2024 02:59 PM | By Susmitha Surendran

ലഖ്‌നൗ: (truevisionnews.com) ഉത്തര്‍പ്രദേശില്‍ രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍വെച്ച് പീഡിപ്പിച്ചെന്ന് പരാതി. ഓഗസ്റ്റ് 29-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ഭര്‍ത്താവിന് ആംബുലന്‍സില്‍ നല്‍കിയിരുന്ന ഓക്‌സിജന്‍ സംവിധാനം പ്രതികള്‍ വിച്ഛേദിച്ചെന്നും ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ചെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്.

ആംബുലന്‍സ് ഡ്രൈവറും ഇയാളുടെ സഹായിയും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ് ആരോപണം. പരാതിക്കാരിയുടെ ഭര്‍ത്താവ് അസുഖബാധിതനായി ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പരാതിക്കാരി ഇവിടെനിന്ന് വിടുതല്‍ വാങ്ങി ഭര്‍ത്താവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

ഇതിനായി ഗാസിപുരില്‍നിന്നുള്ള ഒരു സ്വകാര്യ ആംബുലന്‍സും വിളിച്ചു. തുടര്‍ന്ന് യാത്രയ്ക്കിടെയാണ് ആംബുലന്‍സ് ഡ്രൈവറും സഹായിയും പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. രോഗിയായ ഭര്‍ത്താവിനൊപ്പം പരാതിക്കാരിയും ഇവരുടെ സഹോദരനും ആംബുലന്‍സിലുണ്ടായിരുന്നു. യാത്രയ്ക്കിടെ ഡ്രൈവര്‍ സ്ത്രീയോട് മുന്‍വശത്തെ സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടു.

സ്ത്രീ മുന്‍സീറ്റിലിരുന്നാല്‍ രാത്രി പോലീസിന്റെ പരിശോധന ഒഴിവാക്കാമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് സ്ത്രീയെ നിര്‍ബന്ധിച്ച് മുന്‍സീറ്റിലിരുത്തി.

ഇതിനുപിന്നാലെ ഡ്രൈവറും സഹായിയും സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. പരാതിക്കാരി അതിക്രമത്തെ എതിര്‍ത്തെങ്കിലും പ്രതികള്‍ പിന്‍വാങ്ങിയില്ല. സംഭവം കണ്ട സഹോദരനും രോഗിയായ ഭര്‍ത്താവും ബഹളംവെച്ചെങ്കിലും ഇരുവരും ഉപദ്രവം തുടര്‍ന്നു. പിന്നാലെ ഡ്രൈവര്‍ പ്രധാന റോഡരികില്‍ ആംബുലന്‍സ് നിര്‍ത്തി.

തുടര്‍ന്ന് ഭര്‍ത്താവിന്റെ മുഖത്ത് ഘടിപ്പിച്ചിരുന്ന ഓക്‌സിജന്‍ മാസ്‌ക് നീക്കിയെന്നും ഭര്‍ത്താവിനെ ആംബുലന്‍സില്‍നിന്ന് പുറത്തിറക്കിയെന്നുമാണ് ആരോപണം. സ്ത്രീയുടെ സഹോദരനെ പ്രതികള്‍ പിന്നീട് മുന്‍വശത്തെ കാബിനില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് സ്ത്രീയെ ഇരുവരും ചേര്‍ന്ന് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും കൈയിലുണ്ടായിരുന്ന പതിനായിരം രൂപയും പാദസരങ്ങളും മറ്റുരേഖകളും കൊള്ളയടിച്ചെന്നും പരാതിയില്‍ പറയുന്നു.

മൂവരെയും റോഡില്‍ ഉപേക്ഷിച്ചതിന് ശേഷം പ്രതികള്‍ ആംബുലന്‍സുമായി രക്ഷപ്പെട്ടു. തുടര്‍ന്ന് സഹോദരന്‍ പോലീസിനെ വിളിച്ച് സഹായം തേടി. ഉടന്‍തന്നെ മറ്റൊരു ആംബുലന്‍സ് വിളിച്ച് ഭര്‍ത്താവിനെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും സ്ത്രീ മൊഴി നല്‍കി.

സംഭവത്തില്‍ കഴിഞ്ഞദിവസമാണ് ഗാസിപുര്‍ പോലീസ് സ്‌റ്റേഷനില്‍ സ്ത്രീ പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ലഖ്‌നൗ നോര്‍ത്ത് അഡീ. ഡെപ്യൂട്ടി കമ്മീഷണര്‍ ജിതേന്ദ്രകുമാര്‍ ദുബെ മാധ്യമങ്ങളോട് പറഞ്ഞു.

#Complaint #woman #who #went #with #her #sick #husband #molested #ambulance

Next TV

Related Stories
#Crime | മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു

Sep 16, 2024 02:12 PM

#Crime | മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു

അതേസമയം സെപ്തംബർ 12ന് സമാനമായ മറ്റൊരു സംഭവത്തിൽ ഒരു കുടുംബത്തിലെ നാലുപേർ...

Read More >>
#Murder | പ്രണയത്തെ എതിർത്തു; അമ്മയെ മകൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

Sep 15, 2024 07:20 PM

#Murder | പ്രണയത്തെ എതിർത്തു; അമ്മയെ മകൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കേസ് മാറിയത്. ജയലക്ഷ്മി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം...

Read More >>
#Crime | ലൈംഗികമായി ഉപദ്രവിച്ചതിലെ പക; യുവാവിനെ കൊന്ന് തള്ളി 22-കാരനായ സുഹൃത്ത്

Sep 15, 2024 05:13 PM

#Crime | ലൈംഗികമായി ഉപദ്രവിച്ചതിലെ പക; യുവാവിനെ കൊന്ന് തള്ളി 22-കാരനായ സുഹൃത്ത്

എങ്ങനെ കൊലപാതകം നടത്തണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായും പോലീസ്...

Read More >>
#murder | സമൂഹ മാധ്യമങ്ങളിൽ സജീവമായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച്  പൊലീസ്

Sep 14, 2024 12:05 PM

#murder | സമൂഹ മാധ്യമങ്ങളിൽ സജീവമായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

സംഭവം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാഞ്ചനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#crime  | നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം, ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച്  രക്ഷപ്പെട്ട് നഴ്സ്

Sep 13, 2024 08:58 AM

#crime | നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം, ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് രക്ഷപ്പെട്ട് നഴ്സ്

ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു....

Read More >>
#murder | യുവതിയെ ഭർത്താവിന്‍റെ സഹോദരൻ കുത്തിക്കൊന്നു; പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമം

Sep 12, 2024 09:28 PM

#murder | യുവതിയെ ഭർത്താവിന്‍റെ സഹോദരൻ കുത്തിക്കൊന്നു; പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമം

കൊലപാതകത്തിന് ശേഷം ശിവം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ്...

Read More >>
Top Stories