#SignatureHistory | ഒപ്പിന്റെ ചരിത്രം എന്നാൽ സംസ്കാരത്തിന്റെ ചരിത്രം കൂടിയാണ് സ്റ്റീഫൺ ഗ്രീൻ ബ്ലാറ്റ്

#SignatureHistory | ഒപ്പിന്റെ ചരിത്രം എന്നാൽ സംസ്കാരത്തിന്റെ ചരിത്രം കൂടിയാണ് സ്റ്റീഫൺ ഗ്രീൻ ബ്ലാറ്റ്
Mar 2, 2024 08:29 PM | By VIPIN P V

(truevisionnews.com) മനുഷ്യന്റെ വ്യക്തിത്വത്തിന്റെ അടയാളമാണ് കൈയ്യക്ഷരത്തിലൂടെ പുറത്തുവരുന്ന ഒപ്പ്, ഉരുട്ടിയും നീട്ടിയും ചരിച്ചും അക്ഷരങ്ങൾ കൊണ്ട് കാലിഗ്രാഫിയിലൂടെ ചാലിച്ചെഴുതുന്ന ഒപ്പ് ലോകത്ത് ബിസി 3000 ത്തിൽ തന്നെ സുമേറിയക്കാരും, ഈജിപ്റ്റ്ക്കാരും ഉപയോഗിച്ചിരുന്നതായി ചരിത്രത്തിൽ കാണാം.

ചിത്രങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ആശയങ്ങൾ പങ്കുവെക്കാനായിരുന്നു ആദ്യകാലത്ത് ഒപ്പ് ഉപയോഗിച്ചിരുന്നത്. ലാറ്റിൻ പട്ടാള മേധാവിയായിരുന്ന എലിസിഡ്,വാലൻസിയാ യിലെ കത്രിഡലീന് സംഭാവന നൽകുന്നതിന് എഴുതിയ എഴുത്തിന്റെ ഒടുവിൽ അദ്ദേഹം തന്റെ പേര് മുഴുവനായി എഴുതി ഒപ്പുവെച്ചത് ചരിത്രത്തിൽ കാണാം, 1600 ആകുമ്പോഴേക്കും ലോകമെമ്പാടും ഒപ്പ് ഉപയോഗിക്കുന്നത് സാർവത്രികമായി മാറി.

സാധാരണ എഴുത്ത് പോലെയല്ല ഒപ്പ്, വ്യക്തിത്വത്തിന്റെ അതുല്യമായ പ്രതിഫലനവും നിയമപരമായ പ്രാധാന്യവും ഒപ്പിന് ഉണ്ട്. ഒപ്പുവെച്ചാൽ രേഖകൾ ആധികാരികമായി മാറും ചില കലാരചനകളിൽ അത് തയ്യാറാക്കുന്നവർ ഒപ്പ് വെക്കാറുണ്ട്, സ്നേഹം പങ്കുവെക്കാനായി ഓട്ടോഗ്രാഫിൽ ഒപ്പ് പതിക്കുന്ന വരും നമ്മുടെ ഇടയിൽ ഉണ്ട്, ജന്മദിനാശംസകൾ കാർഡിലൂടെ കൈമാറുമ്പോൾ ഒപ്പുവെക്കുന്നവരും, കലാസൃഷ്ടികളുടെ സവിശേഷതയായി സൃഷ്ടികളിൽ ഒപ്പ് പതിക്കുന്നവരെയും കാണാം.

ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒപ്പുകൾ:

1215 ൽ സ്വാതന്ത്ര്യങ്ങളുടെ മഹത്തായ ചാർട്ടർ എന്നറിയപ്പെടുന്ന മാഗ്നാകാർട്ടയിൽ ജോൺ രാജാവ് ഒപ്പിട്ട അവകാശ രേഖ ഒപ്പിന്റെ ചരിത്രത്തിൽ ഒളിമങ്ങാത്ത അധ്യായമാണ്.1776 ജൂലൈ 4 ന് ജനാധിപത്യത്തിന്റെ മൗലിക പ്രമാണങ്ങൾ ഉൾക്കൊള്ളുന്ന അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പിട്ടതും ഒപ്പിന്റെ പ്രാമാണിക ചരിത്ര വസ്തുതകൾക്ക് മാറ്റുകൂട്ടി.

1941ൽ ഹിറ്റ്ലർ ക്രിസ്മസ് കാർഡിൽ ഒപ്പിട്ട് ജനങ്ങൾക്ക് അയച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. 1677 ൽ ഇംഗ്ലീഷ് പാർലിമെന്റ് വഞ്ചന നിയമം പാസാക്കിയതോടെ ഒപ്പിന് നിയമപരമായ പരിരക്ഷ ലഭിക്കുകയും, ഒപ്പിന്റെ ഗതിവിഗതികൾ മാറിമറിയാൻ തുടങ്ങുകയും ചെയ്തു.

ചില പ്രമാണങ്ങൾ, രേഖകൾ, ആധാരങ്ങൾ എന്നിവയ്ക്ക് ഒപ്പ് നിർബന്ധമാക്കി. ഒപ്പിടുന്നവർ തന്റെ ഐഡന്റിറ്റി അധികാര സ്ഥാനങ്ങളിൽ കാണിച്ചു ബോധ്യപ്പെടുത്തണം, മറ്റുള്ളവർക്കുവേണ്ടി ഒപ്പുവരക്കൽ പൂർണമായി ഇല്ലാതാവുകയും ഒപ്പിന് ആഗോള പരിരക്ഷ ലഭിക്കുകയും ചെയ്തു.

സ്വാധീനം ചെലുത്തിയ ഒപ്പുകൾ:

ഒപ്പിലൂടെ അധികാരവും ശൗര്യവും പ്രകടിപ്പിച്ചവർ നിരവധിയാണ്,വേറിട്ട ഒപ്പ് ശക്തമായ സന്ദേശം നൽകുന്നു, ഒപ്പിലൂടെ ചിന്തിപ്പിക്കുന്ന പ്രഗൽഭന്മാരെ നമ്മുക്ക് കാണാം.

മനം കവരുന്ന വ്യത്യസ്ത രീതിയിലുള്ള ഒപ്പ് ഉപയോഗിച്ചവർ ധാരാളമായി ഉണ്ടെങ്കിലും ചരിത്രത്തിൽ സ്ഥാനം പിടിച്ച അതിപ്രശസ്തരായ വ്യക്തികളുടെ ഒപ്പുകൾ പരിശോധിച്ചാൽ , അവരുടെ ഒപ്പുകളിലൂടെ അവരുടെ വ്യക്തിത്വവും, ആഗ്രഹങ്ങളും, ശുഭാപ്തി വിശ്വാസങ്ങളും, സർഗാത്മകതയും, ചൈതന്യവും നമുക്ക് തിരിച്ചറിയാൻ സാധിക്കും.

പ്രശസ്ത ചിത്രകാരൻ പാബ്ലോ പിക്കാസോ തന്റെ എല്ലാ പെയിന്റിങ്ങുകളിലും ഒപ്പിടും ,പ്രതിഭാധനത്വം പ്രകടിപ്പിക്കുന്ന ഒപ്പായിരുന്നു പിക്കാസോ വിന്റേത്, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കലാമൂല്യങ്ങൾക്ക് ഒപ്പ് പ്രത്യേക ചന്തം ഉണ്ടാക്കിയിരുന്നു.

തന്റെ 23 അക്ഷരമുള്ള പേരുതന്നെയായിരുന്നു ഒപ്പായി പിക്കാസോ ഉപയോഗിച്ചിരുന്നത്, കാർട്ടൂണുകളുടെ കുലപതി വാൾട്ടർ ഡിസ്നിയുടെ ഒപ്പ് ഒരു പ്രത്യേകതരത്തിൽ ഉള്ളതായിരുന്നു, വലിയ അക്ഷരത്തിൽ തന്റെ പേര് മുഴുവനായുംഎഴുതി മുകളിൽ വലതുഭാഗത്തായി 'ഒ' എന്ന അക്ഷരവും താഴെ ഹൃദയം കവരുന്ന ആനിമേഷനിൽ ഉള്ള വരയുമായിരുന്നു ഒപ്പിന്റെ പ്രത്യേകത,

അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായിരുന്ന Buzz Aldrin ന്റെ ഒപ്പും പ്രത്യേകത നിറഞ്ഞതായിരുന്നു, തന്റെ പേരിന്റെ ആദ്യാക്ഷരം ആയ ബി എന്ന അക്ഷരത്തെ പ്രത്യേകമായി വരച്ചാണ് അദ്ദേഹം ഒപ്പിട്ടത്, മെയ് വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ധനായ ബ്രൂസിലിയുടെ കയ്യൊപ്പ് ഹൃദയം കവരുന്നതാണ് തന്റെ പേര് ഒരു പ്രത്യേക രീതിയിൽ ചാലിച്ചെഴുതിയാണ് അദ്ദേഹം ഒപ്പിട്ടിരുന്നത്,

വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ തന്റെ പേരിലെ അവസാന ഭാഗമാണ് ഒപ്പായി ഉപയോഗിച്ചിട്ടുള്ളത്, ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കൻ ബർഗ് ഇനിഷ്യൽ മാത്രമായി ചുരുക്കി ഒപ്പിട്ട പ്രമുഖനായിരുന്നു, ഇറ്റലിയിലെ പ്രശസ്ത ചിത്രകാരൻ മൈക്കലാഞ്ചലോ തന്റെ പേര് പ്രത്യേക തരത്തിൽ ആകർഷണീയമായ എഴുതിയാണ് ഒപ്പിട്ടിരുന്നത്,

ഇംഗ്ലീഷ് കവി വില്യം ഷേക്സ്പിയർ തന്റെ പേര് ചെറിയ അക്ഷരത്തിൽ പ്രത്യേകമായി അടുക്കിവെച്ചാണ് ഒപ്പിട്ടത്, രവീന്ദ്രനാഥ ടാഗോറിന്റെ ഒപ്പ് ജിജ്ഞാസാ കുതുകികളെ ആവേശം കൊള്ളിച്ചതാണ്, അമേരിക്കൻ ബിസിനസ് കുലപതി ഇലോൺ മാസ്കിന്റെ ഒപ്പ് വശ്യമാണ്,

മൈക്രോസോഫ്റ്റ് സിഇഒ സത്യനദല്ലയുടെ ഒപ്പ് സത്യാ എന്ന് എഴുതി ഫുൾ സ്റ്റോപ്പ് ഇട്ട് ക്യാപിറ്റൽ ലെറ്ററിൽ എൻ എന്ന് എഴുതിയതാണ് ഒപ്പിടുന്നത്, ആമസോൺ ഉടമ ജെഫ് ബെസോഴ്സ് ആദ്യം പേരിൽ തുടങ്ങി ഇനിഷ്യൽ ചേർത്ത് പേരിന്റെ അവസാന ഭാഗം ഉൾപ്പെടുത്തിയാണ് ഒപ്പിടുന്നത് ,ആപ്പിളിന്റെ ഉടമ സ്റ്റീഫ് ജോബ്സ് തന്റെ പേര് ചെറിയ അക്ഷരത്തിൽ എഴുതിയതാണ് ഒപ്പിടുന്നത്,

ആപ്പിളിന്റെ മറ്റൊരു ഉടമയായ സ്റ്റീഫ് wozniak തന്റെ ഓമനപ്പേരാണ് ഒപ്പായി ഉപയോഗിച്ചിരുന്നത്, അമേരിക്കൻ വോളിബോൾ ഇതിഹാസം കോബെ Bryant ന്റെ ഒപ്പ് അക്ഷരസമൃദ്ധവും വേറിട്ടതും ആയിരുന്നു, മുകളിലും താഴെയും രണ്ടു വരികളിലാണ് അദ്ദേഹം ഒപ്പിട്ടിരുന്നത്. എലിസബത്ത് രാജ്ഞീ II അവരുടെ പേര് ആകർഷകമായി എഴുതിയാണ് ഒപ്പിട്ടിരുന്നത്.

ഒപ്പ് തെരഞ്ഞെടുക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1) എന്ത് സന്ദേശമാണ് ഒപ്പിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കണം

2) പേരിലെ അക്ഷരങ്ങളുടെ വിശേഷണം ഉൾപ്പെടുത്തേണ്ടതുണ്ടോ ഉണ്ടെങ്കിൽ പേരിന്റെ ഏതു ഭാഗമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് ശ്രദ്ധിക്കണം

3)സാമ്പ്രദായിക ശൈലിയിൽ നിന്നും വ്യത്യസ്തമായ ശൈലി ഒപ്പിനായി തിരഞ്ഞെടുക്കേണ്ടതുണ്ടോ?

4)ഒപ്പ് രേഖപ്പെടുത്തുന്ന സ്ഥാനം, മൂല, വലിപ്പം, വ്യത്യസ്തത, പൂർണ്ണത, അലങ്കാരം എന്നിവ ശ്രദ്ധിക്കണം

5)ഏത് ആകർഷകമായ രീതിയാണ് ഒപ്പിനായി തിരഞ്ഞെടുക്കേണ്ടത് എന്ന് ഒപ്പ് തെരഞ്ഞെടുക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്

6)വ്യക്തിത്വം എങ്ങനെ ഒപ്പിലുടെ പ്രതിഫലിപ്പിക്കാൻ സാധിക്കും എന്ന കാര്യം ചിന്തിക്കണം

7)തൊഴിൽ പരമായ സവിശേഷത എങ്ങനെ ഒപ്പിലൂടെ പ്രകടിപ്പിക്കാം

8) ഒപ്പ് തെരഞ്ഞെടുക്കുന്നതിനു മുമ്പായി പ്രചോദനം ഉൾക്കൊള്ളുകയും കയ്യെഴുത്ത് ശാസ്ത്രം മനസ്സിലാക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും

9)കാലാനുസൃതമായ ശൈലി ഒപ്പിൽ സ്വീകരിക്കുന്നത് ഗുണകരമായിരിക്കും

ഒപ്പിൽ നിർബന്ധമായും ഒഴിവാക്കേണ്ടത്:

1)വെട്ടും തിരുത്തലുകളും

2)മറന്നുപോകുന്ന തരത്തിലുള്ള ഒപ്പ്

3)വളരെ ചെറിയ ഒപ്പ്

4)തിരിഞ്ഞുനോക്കുന്ന രീതിയിലുള്ള ഒപ്പ്

5)സാധാ എഴുത്തു പോലുള്ള ഒപ്പ്

6)അധികമായി ഓളങ്ങൾ ഉണ്ടാക്കുന്ന ഒപ്പുകൾ

7)താഴെ നിന്ന് കട്ട് ചെയ്ത് മുകളിലേക്ക് വരുന്ന ഒപ്പ്

8)എല്ലാം വലിയ അക്ഷരങ്ങൾ മാത്രം ഉപയോഗിക്കുന്ന ഒപ്പ്

9)ഏറ്റവും ആദ്യവും അവസാനവും വലിയ വീർത്ത അക്ഷരങ്ങൾ ഉള്ള ഒപ്പുകൾ

10)അമിതമായ കുത്തുകൾ ഉള്ള ഒപ്പുകൾ

11)ആദ്യം വലിയ ആകൃതിയിലുള്ളതും പിന്നെ ചെറുതാവുന്ന രീതിയിലുള്ള ഒപ്പ് ഏറ്റവും നല്ല ഒപ്പ് അധികാരം, കാര്യക്ഷമത, സർഗാത്മകത എന്നിങ്ങനെയുള്ള സന്ദേശം നൽകുന്നതാണ്. ചെറിയൊരു മുന്നൊരുക്കവും ശ്രദ്ധയും ഉണ്ടെങ്കിൽ ആർക്കും തന്നെ അനായാസേനേ ഒരു ശക്തമായ ഒപ്പ് ഉണ്ടാക്കുവാനും അതു വഴി ജീവിതത്തിൽ മാറ്റം ഉണ്ടാക്കുവാനും സാധിക്കുന്നതാണ്.

സെലിബ്രേറ്റികൾക്ക് സാധാരണ രണ്ട് രീതിയിൽ ഒപ്പ് ഉണ്ടാകാം ജനങ്ങൾക്ക് നൽകുന്ന ഓട്ടോഗ്രാഫിൽ നൽകുന്ന രീതിയിലുള്ള ഒപ്പുകൾ ആയിരിക്കില്ല അവർ നിയമപരമായ രേഖകളിൽ ഇടുന്ന ഒപ്പ്, നിയമപരമായി കുരുക്കിൽ പെടാതിരിക്കുവാനും മറ്റുള്ളവർ എളുപ്പം ഒപ്പ് മനസ്സിലാക്കി അപകടം ഉണ്ടാക്കാതിരിക്കുവാനുമാണ് ഇങ്ങനെ ചെയ്യുന്നത്.   

ഒപ്പ് വീശേഷണങ്ങൾ:

1)കൃത്യതയില്ലാതെ ഒപ്പിടുന്നവരെ അഹങ്കാരികളായി കണക്കാക്കുവാൻ സാധ്യതയുണ്ട്

2)ഒപ്പിന്റെ അടിയിൽ അലക്ഷ്യമായ വര വരച്ചാൽ ആത്മവിശ്വാസം ഇല്ലാത്ത ആളാണെന്നാണ് ധരിക്കുക

3)ചെറിയ ഒപ്പിടുന്നവരാണെങ്കിൽ തീരെ ക്ഷമ ഇല്ലാത്തവരും ധന വിനിയോഗത്തിലും വികാരപ്രകടനത്തിലും ലുബ്ധതയുള്ളവരായി കണക്കാക്കും

4)നേരെയുള്ള ഒപ്പ് കോപിയായ വ്യക്തിയുടെയും മുകളിലേക്ക് ഒപ്പ് ഇടുന്നവർ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവരായും കണക്കാക്കുന്നതാണ്

5) വലത്തു ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ഒപ്പുള്ളവർ സൗഹൃദമുള്ള മനുഷ്യനായിരിക്കും

6) ഒപ്പ് താഴേക്ക് വരുന്നവർ അശുഭാപ്തി വിശ്വാസം ഉള്ളവർ ആയിരിക്കുകയും ആത്മാഭിമാനം ഇല്ലാത്തവരായിരിക്കാൻ സാധ്യതയുണ്ട്

7)വലിപ്പമുള്ള ഒപ്പുള്ളവർ കൂട്ടുകൂടാൻ താല്പര്യമുള്ളവരും പ്രസന്നതയുള്ള വ്യക്തികൾ ആയിരിക്കും

8)ഇനിഷ്യൽ മാത്രം ഒപ്പായി സ്വീകരിക്കുന്നവർ സ്വകാര്യ വ്യക്തികളും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാത്തവരും മറ്റുള്ളവരുടെ കാര്യത്തിൽ ഒരേ ശൈലിയും സമീപനവും പുലർത്തുന്നവരും ആയിരിക്കാൻ സാധ്യതയുണ്ട്

9)വിളിപ്പേര് ഉപയോഗിച്ച് ഒപ്പിടുന്നവർ കഠിനമായ സ്വതന്ത്ര ചിന്താഗതിക്കാരായിരിക്കും

10) ഒപ്പിന്റെ ആദ്യാക്ഷരം ചെറിയ അക്ഷരമാണെങ്കിൽ എളിമയുള്ള വ്യക്തിത്വമാകാൻ സാധ്യതയുണ്ട്

11)ചെറിയ അക്ഷരത്തിൽ ഒപ്പിടുന്നവർ ആത്മാഭിമാനികൾ ആയിരിക്കുമെങ്കിലും വലിയ അക്ഷരത്തിൽ ഒപ്പിടുന്നവർ തെളിയിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമകൾ ആയിരിക്കാൻ സാധ്യതയുണ്ട്

12)ചരിഞ്ഞ രീതിയിൽ ഒപ്പിടുന്നവരുടെ മനോനില മാറിമറിയും

13)കൃത്യമല്ലാത്ത അക്ഷരങ്ങൾ കൊണ്ട് ഒപ്പ് വരക്കുന്നവരുടെ മനസ്സ് സ്ഥിരമായി ഒരിടത്ത് നിൽക്കുന്നവർ ആയിരിക്കില്ല,ചലിക്കുന്ന മനസ്സിന്റെ ഉടമകൾ ആയിരിക്കും

14)പേരിന്റെ അവസാനത്തെ അക്ഷരങ്ങൾ ഉപയോഗിച്ച് ഒപ്പ് ഉപയോഗിക്കുന്നവർ ജാഗ്രതയുള്ള വ്യക്തികൾ ആയിരിക്കാൻ സാധ്യതയുണ്ട്

15)മുകളിലേക്ക് ചരിച്ച് ഒപ്പിടുന്നവർ ആഗ്രഹമുള്ളവരും ശക്തമായ ചിന്തകൾ ഉള്ളവരുമായിരിക്കും.

16)തിരശ്ചീനമായി ഒപ്പിടുന്നവർ ജീവിതം തൊഴിൽ എന്നിവയിൽ തുല്യ സമീപനം സ്വീകരിക്കുന്നവരാകുവാൻ സാധ്യതയുണ്ട്

17)ഒപ്പിൽ പേരീന്റെ ആദ്യഭാഗം മാത്രം ഉപയോഗിക്കുന്നവർ കുടുംബത്തിന് പ്രാധാന്യം നൽകുന്നവരായിരിക്കാൻ സാധ്യതയുണ്ട്

18)ഒപ്പിന്റെ താഴെ വരയിടുന്നവർ തന്നെക്കുറിച്ച് മറ്റുള്ളവർ സംസാരിക്കുവാൻ ആഗ്രഹിക്കുന്നവരക്കുവാൻ സാധ്യതയുള്ളവരാണ്

19) ഒപ്പിന് താഴെ രണ്ടു വര വരക്കുന്നവർ ഒരു കാര്യം ചെയ്താൽ മറ്റുള്ളവരെ അറിയിക്കാൻ താല്പര്യമുള്ളവരാകാൻ സാധ്യതയുണ്ട്

20) ഒപ്പിന് ശേഷം കുത്തിടുന്നവർ എല്ലാറ്റിനും പൂർണ്ണത വേണമെന്ന് ആഗ്രഹിക്കുന്നവരാണ്

21)ഒപ്പിന് ചുറ്റുവട്ടം ഇടുന്നവർ ഒരുപാട് ചിന്തിക്കുന്നവർ ആയിരിക്കും അവർ ചിലപ്പോൾ സ്വന്തം ആശയത്തിനു വേണ്ടി മറ്റുള്ളവരുമായി കലഹിക്കുന്നവരും ആയിരിക്കാൻ സാധ്യതയുണ്ട്.

ശാസ്ത്രസാങ്കേതികവിദ്യ മുന്നേറിയതോടൊപ്പം ഒപ്പിനും പുരോഗതി കൈവന്നു. 1980ല്‍ സ്കാൻ ചെയ്ത് ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ഒപ്പിടുന്നത് വ്യാപകമായി മാറി.അമേരിക്കയിലും ബ്രിട്ടനിലും ചിപ്പുകൾ ഘടിപ്പിച്ച യന്ത്രങ്ങളിലൂടെ ഒപ്പിടുന്നത് സാർവത്രികമായി മാറി.

ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡണ്ട് ആയപ്പോൾ 2000 ൽ പാസാക്കിയ E സൈൻ ആക്ട് ഒപ്പിന്റെ ഡിജിറ്റൽ രൂപങ്ങൾക്ക് വലിയ സാധ്യതകൾ നൽകി. ജപ്പാനിൽ അധികാരം മറ്റുള്ളവർക്ക് കൈമാറുമ്പോൾ ഒപ്പ് നിർബന്ധമാക്കിയതോടുകൂടി ജപ്പാനിൽ ഒപ്പിന് വലിയ രീതിയിലുള്ള സ്വീകാര്യത കൈ വന്നിട്ടുണ്ടായിരുന്നു.

2000 ത്തിൽ നിലവിൽ വന്ന ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം സെക്ഷൻ മൂന്നിൽ ഇലക്ട്രോണിക്ക് രീതിയിലുള്ള ഒപ്പുകൾക്ക് (E-സൈൻ )നിയമപരമായ അംഗീകാരം ലഭിച്ചു. E സൈൻ ലഭിക്കുന്നതിന് വേണ്ടി ഡി എസ് സി (ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്) ഇതിനായി നിയോഗിക്കപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിക്കണം,

ഇങ്ങനെ ഡിഎസ് സി ലഭിച്ചുകഴിഞ്ഞാൽ ഇലക്ട്രോണിക്സ് രീതിയിൽ ഒപ്പിടാൻ സാധിക്കുന്നതാണ്. നിലവിൽ സർക്കാർ സംവിധാനങ്ങളിൽ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്ന ഏകദേശം മുഴുവൻ ഉദ്യോഗസ്ഥന്മാരും E സൈനിലൂടെയാണ് ഒപ്പ് രേഖപ്പെടുത്തുന്നത്.

നേരിട്ട് ഒപ്പിടുന്ന രീതി വളരെ കുറഞ്ഞുവരുന്ന സന്ദർഭത്തിൽ E സൈനിൽ അടങ്ങിയിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളും അനുഭവിക്കാൻ സാധ്യതയുണ്ട്.

ഡി എസ് സി യുടെ യൂസർ നെയിമും പാസ്സ്‌വേർഡും പുറത്തു പറഞ്ഞാൽ അത് വെച്ച് ഏത് ഡോക്യുമെന്റും ഒപ്പിട്ട് നിയമവിധേയമാക്കാൻ ആർക്കും കഴിയുന്ന രീതിയുള്ളതിനാൽ വളരെ ജാഗ്രതയോടു കൂടി ഇലക്ട്രോണിക്സ് രീതിയിലുള്ള ഒപ്പുകളെ കാണേണ്ട സന്ദർഭമാണ്.

നിലവിലുള്ള ഒപ്പ് മാറ്റാൻ ആഗ്രഹിക്കുകയാണെങ്കിൽ അതിനും സംവിധാനം ഉണ്ട് Compose.kerala.gov. in എന്ന ഓൺലൈൻ സംവിധാനത്തിലൂടെ യൂസർ ഐഡിയും പാസ്‌വേർഡും ഉണ്ടാക്കി രേഖകൾ സമർപ്പിച്ചാൽ പുതിയ ഒപ്പിന് അംഗീകാരം ലഭിക്കുന്നതാണ്. ഒപ്പിന് മാത്രമായി പ്രത്യേക പഠനശാഖ ഇല്ല, പക്ഷേ ഒപ്പും, കയ്യെഴുത്തും ഇഴ ചേർന്ന് നിലനിൽക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കമ്പ്യൂട്ടർ ഉപയോഗിച്ച് ആധികാരികമായി നൽകുന്ന ഒപ്പിനെയാണ് ഡിജിറ്റൽ ഒപ്പ് എന്ന് പറയുന്നത് ലോഗിൻ ചെയ്ത് പ്രത്യേക ഉപകരണങ്ങൾ വഴിയാണ് ഡിജിറ്റൽ ഒപ്പ് ഇന്ന് സാധ്യമാകുന്നത് സർക്കാർ മേഖലകളിൽ ഇന്ന് ഡിജിറ്റൽ ഒപ്പ് സാർവത്രികമായി മാറി കഴിഞ്ഞിട്ടുണ്ട്.

നിത്യേന ജീവിതത്തിൽ പല സന്ദർഭങ്ങളിലായി ഒപ്പ് വരക്കാറുണ്ട്. ഒപ്പിന് വലിയ മാനങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുമ്പോഴാണ് ഒപ്പ് തെരഞ്ഞെടുക്കുന്നതിന് മുമ്പായി മുന്നൊരുക്കം കൃത്യമായി ആവശ്യമുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

നിലവിൽ ഒപ്പ് ഉപയോഗിക്കുന്നവർക്ക് മാറ്റം വേണമെങ്കിലും പുതുതായി ഒപ്പിലേക്ക് വരുന്നവർക്ക് പുതിയൊരു വീക്ഷണം ലഭിക്കുന്നതിനും ഈ ഈ കുറിപ്പ് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടി ഷാഹുൽഹമീദ് - 9895043496

#history #signature #also #history #culture

Next TV

Related Stories
#Munambam |  മുനമ്പം ഭൂമിയും ഐഎഎസ് ഹിന്ദുവും; കടക്കൽ കത്തിവെക്കുന്നവർ അറിയുക ഇത് കേരളമാണ്

Nov 5, 2024 12:50 PM

#Munambam | മുനമ്പം ഭൂമിയും ഐഎഎസ് ഹിന്ദുവും; കടക്കൽ കത്തിവെക്കുന്നവർ അറിയുക ഇത് കേരളമാണ്

റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുക എന്ന പ്രതിഷേധത്തിലാണ് ഇപ്പോൾ മുനമ്പത്തെ ഭൂസംരക്ഷണ സമിതി...

Read More >>
#BorderGavaskarTrophy | ബോർഡർ ഗവാസ്കർ ട്രോഫി നവംബർ 22 മുതൽ; ഇന്ത്യയ്ക്ക് ജയം അനിവാര്യം

Oct 26, 2024 08:25 PM

#BorderGavaskarTrophy | ബോർഡർ ഗവാസ്കർ ട്രോഫി നവംബർ 22 മുതൽ; ഇന്ത്യയ്ക്ക് ജയം അനിവാര്യം

അതിനാൽ തന്നെ അടുത്ത ഈ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നല്ല കളി പുറത്തെടുക്കുമെന്നു നമുക്ക്...

Read More >>
#ByPoll2024 | തെരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തോടെ സ്ഥാനാർത്ഥികൾ

Oct 26, 2024 04:38 PM

#ByPoll2024 | തെരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തോടെ സ്ഥാനാർത്ഥികൾ

ചേലാകരയിലെ സ്ഥിതിയും പിറകോട്ടല്ല. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തങ്ങളുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു...

Read More >>
#WomensT20Cricket | വനിതാ ക്രിക്കറ്റുമാർക്ക് പിഴച്ചത് എവിടെ? ഇനി ആരാവും അടുത്ത വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ?

Oct 24, 2024 11:25 PM

#WomensT20Cricket | വനിതാ ക്രിക്കറ്റുമാർക്ക് പിഴച്ചത് എവിടെ? ഇനി ആരാവും അടുത്ത വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ?

രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ വളരെ മികച്ച കളിയാണ് നമ്മൾ കണ്ടത്. ആ ഒരു പ്രതീക്ഷ വനിതാ ടി 20 ക്രിക്കറ്റ് ലോകകപ്പിലും നമ്മൾക്കുണ്ടായിരുന്നു...

Read More >>
#WorldInvestmentReport | ചാഞ്ചാട്ടം പ്രതിഫലിക്കുന്ന നിക്ഷേപങ്ങൾ: ലോക നിക്ഷേപ റിപ്പോർട്ട് പുറത്തുവന്നു

Oct 21, 2024 10:28 AM

#WorldInvestmentReport | ചാഞ്ചാട്ടം പ്രതിഫലിക്കുന്ന നിക്ഷേപങ്ങൾ: ലോക നിക്ഷേപ റിപ്പോർട്ട് പുറത്തുവന്നു

കൂടാതെ ഓൺലൈൻ ഗെയിം മേഖലയിലും 22 % വർദ്ധനവ് ഉണ്ടായിട്ടുണ്ട് ,ഏറ്റവും വലിയ നാലാമത്തെ വിനോദമായി ഓൺലൈൻ ഗെയിം മാറി .2023 ൽ ലോകത്ത് 455 ദശലക്ഷം ഓൺലൈൻ ഗെയിം...

Read More >>
#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9

Aug 7, 2024 10:43 PM

#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9

ആധുനികതയുടെയും കൊളോണിയലിസത്തിന്റെയും സമ്മർദ്ദം മൂലം തനിമ നഷ്ടപ്പെടുന്ന സമൂഹത്തെ ചേർത്തു പിടിക്കേണ്ട ദിനമാണ്...

Read More >>
Top Stories