#JitanRamManjhi | മഹാസഖ്യത്തിലെ നാല് എംഎൽഎമാർ കൂടി എൻഡിഎയിൽ ചേരും: ജിതൻ റാം മാഞ്ചി

#JitanRamManjhi | മഹാസഖ്യത്തിലെ നാല് എംഎൽഎമാർ കൂടി എൻഡിഎയിൽ ചേരും: ജിതൻ റാം മാഞ്ചി
Feb 28, 2024 08:50 PM | By VIPIN P V

പട്ന : (truevisionnews.com) ബിഹാറിൽ മഹാസഖ്യത്തിലെ നാല് എംഎൽഎമാർ കൂടി എൻഡിഎയിൽ ചേരുമെന്ന് ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി.

കോൺഗ്രസിലെയും ആർജെഡിയിലെയും രണ്ടു വീതം എംഎൽഎമാർ എൻഡിഎയിൽ ചേരാൻ ഒരുങ്ങിയിരിക്കുകയാണെന്ന് മാഞ്ചി പറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും നിയമസഭയിൽ ഭരണപക്ഷ ബഞ്ചിൽ ബിജെപി അംഗങ്ങൾക്കൊപ്പം ഇരുന്നു.

കോൺഗ്രസിലെ മുരാരി പ്രസാദ് ഗൗതം, സിദ്ധാർഥ് സൗരവ്, ആർജെഡിയിലെ സംഗീത കുമാരി എന്നിവരാണ് ചേരിമാറിയത്.

ബിഹാർ നിയമസഭാ സ്പീക്കർ അവധ് ബിഹാറി ചൗധരിക്കെതിരായ ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ ആർജെഡിയുടെ മൂന്ന് എംഎൽഎമാർ പിന്തുണച്ചിരുന്നു.

ആർജെഡി എംഎൽഎമാരായ നീലം ദേവി, ചേതൻ ആനന്ദ്, പ്രഹ്ലാദ് യാദവ് എന്നിവരാണ് കൂറുമാറി വോട്ടു ചെയ്തത്. കൂറു മാറിയ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിലാണ് ആർജെഡി, കോൺഗ്രസ് നേതൃത്വം.

#Four #more #MLAs #from #Grand #Alliance #join #NDA: #JitanRamManjhi

Next TV

Related Stories
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

Sep 3, 2024 03:57 PM

#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ അഴിമതിയാരോപണവുമായി...

Read More >>
#vtbalram | 'ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ'! 'ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണം -വി ടി ബൽറാം

Sep 2, 2024 01:37 PM

#vtbalram | 'ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ'! 'ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണം -വി ടി ബൽറാം

ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്ന് ബൽറാം...

Read More >>
Top Stories