#HEALTH | പേശി വേദന, മരവിപ്പ്, അമിത ക്ഷീണം തുടങ്ങിയവ അനുഭവിക്കുന്നുണ്ടോ? എങ്കിൽ കാരണമിതാകാം

#HEALTH | പേശി വേദന, മരവിപ്പ്, അമിത ക്ഷീണം തുടങ്ങിയവ അനുഭവിക്കുന്നുണ്ടോ? എങ്കിൽ കാരണമിതാകാം
Feb 25, 2024 03:34 PM | By Kavya N

ചിലപ്പോള്‍ അത് മഗ്നീഷ്യത്തിന്‍റെ കുറവുമൂലമാകാം. ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ഒന്ന്...

പേശി വേദന, പേശിവലിവ്, ബലഹീനത തുടങ്ങിയവ മഗ്നീഷ്യം കുറയുന്നതിന്‍റെ ലക്ഷണങ്ങളാണ്. പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ എന്നിവയുണ്ടാക്കാം.

രണ്ട്...

കൈകളിലെയും കാലുകളിലെയും മരവിപ്പും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവു മൂലമാകാം.

മൂന്ന്...

ക്രമരഹിതമായ ഹൃദയമിടിപ്പും മഗ്നീഷ്യത്തിന്‍റെ കുറവു മൂലം ഉണ്ടാകാം. ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.

നാല്...

എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാണ്. ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കിലും ഇത്തരത്തില്‍ അമിത ക്ഷീണം ഉണ്ടാകാം.

അഞ്ച്...

ഛര്‍ദ്ദി, ഓക്കാനം എന്നിവയും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്.

ആറ്...

തലവേദനയാണ് മറ്റൊരു ലക്ഷണം. മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം മൈഗ്രേയിന്‍ ഉണ്ടാകാം.

ഏഴ്...

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഉണ്ടാകാം.

എട്ട്...

ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നത് മൂലം ഉറക്ക പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ ഉറക്കക്കുറവിനെയും നിസാരമായി കാണേണ്ട. ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിലെത്തുന്നത്. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണവസ്തുക്കൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ചീര, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#Experiencing #musclepain #numbness #extreme #fatigue #reason

Next TV

Related Stories
#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

Apr 27, 2024 07:50 PM

#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും....

Read More >>
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
Top Stories