#health | മുടി തഴച്ച് വളരാന്‍ ഉള്ളി നീര് വെച്ച് ഇങ്ങനെ ചെയ്ത് നോക്കൂ...

#health | മുടി തഴച്ച് വളരാന്‍ ഉള്ളി നീര് വെച്ച് ഇങ്ങനെ ചെയ്ത് നോക്കൂ...
Feb 22, 2024 10:48 PM | By Susmitha Surendran

(truevisionnews.com)    മുടി വളരാന്‍ ഏറ്റവും മികച്ചതാണ് ഉള്ളി നീര്. ഉള്ളി നീരില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

മുടി വളര്‍ച്ചയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്. മുടിയില്‍ ഉള്ളി നീര് പതിവായി ഉപയോഗിക്കുന്നത് ഉത്തേജിപ്പിക്കാന്‍ സഹായിക്കും. രോമകൂപങ്ങള്‍, വേഗമേറിയതും ആരോഗ്യകരവുമായ മുടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു.

ഇതില്‍ ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഉള്ളി ജ്യൂസില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുണ്ട്. താരനും മറ്റ് തലയോട്ടിയിലെ അണുബാധകളും കുറയ്ക്കാനും തലയോട്ടിയിലെ ചൊറിച്ചില്‍ ശമിപ്പിക്കാനും ഇത് സഹായിക്കും.

കെരാറ്റിന്‍ എന്ന പുറം പാളിയ്ക്കു കേടുണ്ടായാല്‍ മുടിയെ ഇത് ഏറെ ദോഷകരമായി ബാധിയ്ക്കും. ഇത് പ്രോട്ടീന്‍ പാളിയാണ്. ഇതിനെ സംരക്ഷിയ്ക്കാന്‍ സവാള നീര് നല്ലതാണ്.

മറ്റ് ചേരുവകള്‍ കൂട്ടിക്കലര്‍ത്തിയാല്‍ ഇതിന്റെ ഗുണം കുറയുന്നു. ഇത് തനിയെ പുരട്ടാന്‍ മടിയെങ്കില്‍ മറ്റു ചില കൂട്ടുകള്‍ക്കൊപ്പവും ഉപയോഗിയ്ക്കാം.

ഉള്ളി ജ്യൂസില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ പോഷണത്തിന് വളരെയധികം സഹായിക്കും. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് രോമകൂപങ്ങളെ സംരക്ഷിക്കുക മാത്രമല്ല മുടികൊഴിച്ചില്‍ തടയാനും സഹായിക്കാറുണ്ട്.

മുടിയിലെ അകാല നര മാറ്റാനും ഉള്ളി നീര് ഏറെ മികച്ചതാണ്. ഉള്ളി ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് ഒരു സുപ്രധാന ധാതുവാണ്.

മുടി പൊട്ടി പോകുന്നത് തടയാനും ഇത് ഏറെ മികച്ചതാണ്. ഉള്ളികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് മിക്‌സിയിലിട്ട് അരച്ച് എടുക്കുക. അതിന് ശേഷം ഇതില്‍ നിന്ന് നീര് അരിച്ച് എടുക്കുക.

ഈ നീര് നേരിട്ട് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. ഇതിന് ശേഷം തലയോട്ടി നന്നായി മസാജ് ചെയ്യുക. തലയോട്ടിയിലും മുടിയിലും കൃത്യമായി ഉള്ളി നീര് എത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഒരു 30 മിനിറ്റ് തലയില്‍ നീര് വയ്ക്കാം. സാധാരണ വെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.

#Try #onion #juice #hair #growth

Next TV

Related Stories
സൂക്ഷിക്കണം! 'വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത കൂടുതൽ'; പ്രത്യേക ജാഗ്രത വേണം

Apr 15, 2025 04:31 PM

സൂക്ഷിക്കണം! 'വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത കൂടുതൽ'; പ്രത്യേക ജാഗ്രത വേണം

സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത്...

Read More >>
ഭക്ഷണ ശേഷം ഉടനെ ഉറങ്ങാന്‍ കിടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ...

Apr 14, 2025 02:18 PM

ഭക്ഷണ ശേഷം ഉടനെ ഉറങ്ങാന്‍ കിടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ...

ഭക്ഷണ ശേഷം ഉടന്‍ ഉറങ്ങുന്നത് നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയില്‍ ആക്കുന്നു....

Read More >>
മുട്ടയുടെ വെള്ള മാത്രം ശീലമാക്കൂ, അറിയാം ഈ ആരോഗ്യ ഗുണങ്ങൾ

Apr 11, 2025 09:47 PM

മുട്ടയുടെ വെള്ള മാത്രം ശീലമാക്കൂ, അറിയാം ഈ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട....

Read More >>
അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ, ദഹനം എളുപ്പമാകും

Apr 8, 2025 04:47 PM

അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ, ദഹനം എളുപ്പമാകും

അത്താഴം നേരത്തെ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു....

Read More >>
ഗ്യാസ് സ്റ്റൗവിലെ തീ ഓറഞ്ച് നിറത്തിലാണോ ? എന്നാൽ ശ്രദ്ധിക്കണം, അപകടം തൊട്ടരികിൽ.....

Apr 6, 2025 09:54 PM

ഗ്യാസ് സ്റ്റൗവിലെ തീ ഓറഞ്ച് നിറത്തിലാണോ ? എന്നാൽ ശ്രദ്ധിക്കണം, അപകടം തൊട്ടരികിൽ.....

ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാല്‍ ശരിയായ വിധത്തില്‍ ക്ലീന്‍ ചെയ്ത് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് ഗ്യാസ് സ്റ്റൗവ്വില്‍...

Read More >>
കരിങ്ങാലി വെറുമൊരു ദാഹശമനി മാത്രമല്ല, അറിയാം ഇതിന് പിന്നിലെ ആരോഗ്യ ഗുണങ്ങൾ

Apr 6, 2025 04:42 PM

കരിങ്ങാലി വെറുമൊരു ദാഹശമനി മാത്രമല്ല, അറിയാം ഇതിന് പിന്നിലെ ആരോഗ്യ ഗുണങ്ങൾ

ല ആയുര്‍വ്വേദ ഔഷധങ്ങളും നിര്‍മ്മിക്കാന്‍ കരിങ്ങാലി ഉപയോഗിക്കാറുണ്ട്....

Read More >>
Top Stories