(truevisionnews.com) വേനൽകാലത്തിൻറെ തുടക്കം ആയപ്പോഴേക്കും കടുത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. പുറത്ത് ഇറങ്ങാൻ പോലും മടിക്കുകയാണ് പലരും. എന്നാൽ പുറത്ത് ഇറങ്ങുന്നവർ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്.
വേനൽകാലത്തെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേൽക്കുമ്പോൾ എന്താക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുക? വേനൽകാലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീനുകൾ ഉപയോഗിക്കാനാണ് ഏറ്റവും പ്രധാനമായി ഓർത്തിരിക്കേണ്ടത്.
വേനൽ ചൂടിൽ നിന്നും ശരീരത്തിന് ദോഷകരമായ സൂര്യരശ്മികളിൽ നിന്നും സംരക്ഷിക്കാൻ സൺസ്‌ക്രീനുകൾക്ക് കഴിയും. എസ് പി എഫ് 50 അടങ്ങിയ സൺസ്‌ക്രീനുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
എസ് പി എഫ് 50 പി എ ++++ സൺസ്‌ക്രീനുകളിൽ കൂടുതൽ അളവിൽ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണവും എണ്ണ നിയന്ത്രിക്കുന്ന ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഏതു തരത്തിലുള്ള ചർമ്മമുള്ളവർക്കും സൺസ്‌ക്രീനുകൾ ഉപയോഗിക്കാനാവും. പുറത്ത് പോവുന്നതിന് 30 മിനിറ്റ് മുമ്പ് എങ്കിലും സൺസ്‌ക്രീനുകൾ പുരട്ടാൻ ശ്രദ്ധിക്കണം.
വിപണിയിൽ പല കമ്പനികളുടെ സൺസ്‌ക്രീനുകൾ ലഭ്യമാണ്. അതിൽ നിന്ന് ചർമ്മത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സൂര്യനിലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഉണ്ടാകുന്ന അസുഖങ്ങൾ പോലും ഇല്ലാത്താകാൻ സൺസ്‌ക്രീനുകൾക്ക് കഴിയുന്നുണ്ട്.
എല്ലാ സീസണുകളിലും സൺസ്‌ക്രീൻ ഉപയോഗിക്കാമോ എന്ന സംശയം പലർക്കും ഉണ്ടാകും. എന്നാൽ ഏത് സീസണിലും സൺസ്‌ക്രീൻ ഉപയോഗിക്കാനാക്കും എന്നതാണ് വസ്തുത. സൂര്യ കിരണങ്ങൾ നേരിട്ട് ചർമ്മത്തിൽ കൊള്ളുന്നതും ചർമ്മത്തിന് കേടുപാട് ഉണ്ടാകുന്നുണ്ട്.
മാത്രമല്ല, വേനൽക്കാലത്ത് അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും ഉയർന്ന തോതിലാണുള്ളത്. അത് ചർമ്മ കാൻസറിന് വരെ കാരണമാവാം. ഓർക്കുക, അൾട്രാവയലറ്റ് രശ്മികൾക്കെതിരായ പോരാട്ടത്തിൽ സൺസ്ക്രീനുകൾക്ക് മാത്രമേ സംരക്ഷണ കവചം തീർകാനാകൂ.
#Sunscreens #must #when #going #summer #How #choose #sunscreens