#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്
Sep 8, 2024 08:18 AM | By ShafnaSherin

ആറ്റിങ്ങൽ(തിരുവനന്തപുരം): (truevisionnews.com)കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്ലസ്ടു വിദ്യാർഥിയുടെ കത്ത്.

കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥി, ബസ് റോഡിലെ കുഴിയിൽ വീണപ്പോൾ പിടിവിട്ട് തെറിച്ച് പിൻവശത്തെ ചില്ലിലിടിച്ചു തകർന്ന ഭാഗത്തുകൂടി റോഡിൽ വീഴുകയായിരുന്നു.

തന്റെ അവസ്ഥ മറ്റൊരാൾക്കുമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ചാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ആറ്റിങ്ങൽ വലിയകുന്ന് നിലാവിൽ പി.ആർ.നവനീത് കൃഷ്ണ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

നവനീത് കൃഷ്ണ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽകഴിയുകയാണ്. സെപ്റ്റംബർ രണ്ടിന് വൈകീട്ടാണ് നവനീത് അപകടത്തിൽപ്പെട്ടത്. ബസ് യാത്രയിൽ തനിക്കുണ്ടായ ദുരനുഭവം നവനീത് കത്തിൽ വിശദീകരിക്കുന്നതിങ്ങനെ:

“ബസിൽനിന്നു തെറിച്ചുവീണപ്പോൾ എന്റെ ശരീരത്തിന്റെ പലഭാഗത്തും കണ്ണാടിച്ചില്ലുകൾ തറച്ചുകയറുകയും അവയെല്ലാം സർജറിയിലൂടെ നീക്കംചെയ്യുകയും ചെയ്തു. എന്റെ വലത് തോളെല്ല് പൊട്ടി. അതിന്റെ ചികിത്സയിൽ ഞാൻ ഇപ്പോഴും ഹോസ്പിറ്റലിൽ കഴിയുകയുമാണ്.

ഞാൻ സഞ്ചരിച്ചിരുന്ന ബസിന്റെ പുറകുവശത്തെ ഗ്ലാസിനു സമീപം യാതൊരുവിധ സുരക്ഷാകമ്പികളും സ്ഥാപിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗട്ടറിൽ വീണപ്പോൾ തെറിച്ചുപോയ ഞാൻ ഗ്ലാസ് പൊട്ടി പുറത്തേക്കു വീണത്.

സുരക്ഷാക്കമ്പികൾ ഉണ്ടായിരുന്നുവെങ്കിൽ വാഹനത്തിനു പുറത്തുപോയി വീണ്‌ എനിക്ക് പരിക്കു പറ്റില്ലായിരുന്നു.ബസുകൾ യാത്ര ആരംഭിക്കുംമുന്നേ സുരക്ഷ സംബന്ധിച്ച് ആവശ്യമായ പരിശോധനകൾ ജീവനക്കാർ നടത്തണം.

ഞാൻ സഞ്ചരിച്ച ബസിലെ ജീവനക്കാർ അപകടത്തിനുശേഷം പരാതികൾ വന്നപ്പോഴാണ് ഈ വിഷയം ശ്രദ്ധിച്ചത്. ബസിൽ തിരക്കുള്ള സമയത്തായിരുന്നെങ്കിൽ കൂടുതൽ യാത്രക്കാർ പുറത്തുവീണ്‌ കൂടുതൽ അപകടം ഉണ്ടായേനെ.

ദേശീയപാതയുടെ അവസ്ഥയും വളരെ ദയനീയമാണ്.. ഈ വിഷയങ്ങൾ പരിഹരിച്ച്‌ വിദ്യാർഥികളുടെ സുരക്ഷിതമായ യാത്രയ്ക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ അങ്ങയുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു...”സി.പി.എം. അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്രയുടെ മകനാണ് നവനീത് കൃഷ്ണ.

#Broken #shoulder #shattered #body #no #one #face #situation #again #Students #letter #Chief #Minister

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories