(truevisionnews.com) ചൂടുചോറിന് നല്ല മുളകിട്ട മീൻകറി ഉണ്ടെങ്കിൽ പിന്നെ മറ്റൊരു കറിയും വേണ്ട. ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കുമൊക്കെ നല്ല കോമ്പിനേഷനുമാണ്.
ചേരുവകൾ
അയല / മത്തി - 1/4 കിലോ
കുരുമുളക് - 3 ടേബിൾസ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
സവാള - 1 ചെറുത്
കറിവേപ്പില - 3 തണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
പച്ചമുളക് - 3 എണ്ണം
മഞ്ഞൾപൊടി - 1 ടീസ്പൂൺ
മല്ലിപൊടി - 1 1/2 ടേബിൾസ്പൂൺ
തക്കാളി - 1 ഇടത്തരം വലുപ്പമുള്ളത്
വാളൻ പുളി
പുളി വെള്ളം - 1 1/2 കപ്പ്
ഉപ്പ് - പാകത്തിന്
തയാറാകുന്ന വിധം
മീൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കണം. ഇനി ഒരു പാനിൽ കുരിമുളക് കുറച്ച് വെള്ളത്തിൽ തിളപ്പിച്ചെടുക്കണം. ശേഷം ഒരു ചട്ടിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഉലുവ ചേർക്കാം.
ഒന്ന് പൊട്ടിവരുന്ന സമയത്ത് ചെറുതായി മുറിച്ച സവാള ചേർക്കാം. കറിവേപ്പില, ഇഞ്ചിവെളുത്തുള്ളി പച്ചമുളക് ചേർക്കാം. മഞ്ഞൾപൊടി, മല്ലിപ്പൊടി ചേർക്കാം. നേരത്തെ വേവിച്ച കുരുമുളക് അരച്ചെടുത്തത് ചേർക്കാം.
തക്കാളി, പുളി പിഴിഞ്ഞത് ചേർക്കാം. പാകത്തിന് ഉപ്പും, പാകത്തിന് വെള്ളവും ചേർത്തുകൊടുക്കാം. ശേഷം മീൻ ചേർക്കാം. നന്നായി വേവിച്ചെടുക്കാം. ഒടുവിലായി കറിവേപ്പിലയും, വെളിച്ചെണ്ണയും ചേർക്കാം. നല്ല നാടൻ രുചിയുള്ള മീൻ കറി തയാർ.
#Dry #fish #curry #prepared #adding #blackpepper