#health | പുരുഷന്മാര്‍ ശ്രദ്ധിക്കുക; പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്!

#health | പുരുഷന്മാര്‍ ശ്രദ്ധിക്കുക; പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്!
Feb 9, 2024 11:30 PM | By Athira V

www.truevisionnews.com പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം.

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും മോശം ഭക്ഷണശീലവും ഹോര്‍മോണ്‍ വ്യത്യാസങ്ങളും പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കൂട്ടാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടാം. ആദ്യഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ഒരു ലക്ഷണവും ചിലപ്പോള്‍ കാണിക്കില്ല.

പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ആണ്.

പ്രോസ്റ്റേറ്റ് ക്യാന്‍സർ മൂര്‍ച്ഛിക്കുന്നതനുസരിച്ചാണ് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ എന്നിവയുണ്ടാകുന്നത്. ഇടുപ്പ് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക, അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, കാലുകള്‍ നീര് വയ്ക്കുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

#symptoms #prostate #cancer #men #should #not #ignore

Next TV

Related Stories
#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

Jul 27, 2024 09:50 AM

#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ...

Read More >>
#aloevera  |  മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Jul 26, 2024 09:42 PM

#aloevera | മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. പല രീതിയിൽ...

Read More >>
#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Jul 26, 2024 08:18 PM

#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

തിളച്ച തൊട്ടാവാടി നീരിലേയ്ക്ക് കഴുകി വച്ച അരിയും കുതിർത്തുവച്ച ചെറുപയറും ഉലുവയും...

Read More >>
#health |  രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

Jul 26, 2024 03:15 PM

#health | രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...

Read More >>
  #heartdisease |  ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Jul 24, 2024 02:22 PM

#heartdisease | ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിത വണ്ണം തുടങ്ങിയവയയെക്കെ...

Read More >>
#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

Jul 24, 2024 06:51 AM

#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും....

Read More >>
Top Stories