#whatsapp | ത്രില്ലടിപ്പിച്ച് വാട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം; ഇനി വെബ് വേര്‍ഷനിലും രഹസ്യ ചാറ്റുകള്‍ കോഡിട്ട് 'പൂട്ടാം'

#whatsapp | ത്രില്ലടിപ്പിച്ച് വാട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം; ഇനി വെബ് വേര്‍ഷനിലും രഹസ്യ ചാറ്റുകള്‍ കോഡിട്ട് 'പൂട്ടാം'
Feb 2, 2024 09:58 AM | By Susmitha Surendran

(truevisionnews.com)  ഇനി വെബ് വേര്‍ഷനിലും ചാറ്റ് ലോക്ക് പരീക്ഷിക്കാനുള്ള നീക്കവുമായി വാട്‌സ്ആപ്പ്. ഉടന്‍ തന്നെ വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷനില്‍ ചാറ്റ് ലോക്ക് ഐക്കണ്‍ ചേര്‍ക്കുമെന്ന് ഓള്‍ലൈന്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുവഴി രഹസ്യ ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ ഉപയോഗിക്കാനും അവ ലോക്ക് ചെയ്ത് ഫോള്‍ഡറിലാക്കാനും സാധിക്കും. വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്.

ഫോണ്‍ മറ്റുള്ളവരുടെ കയ്യിലെത്തിയാലും ലോക്ക് ചെയ്ത ചാറ്റുകള്‍ അവര്‍ക്ക് വായിക്കാനാകില്ല. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റും.

കൂടാതെ ഈ ചാറ്റിലേക്ക് നോട്ടിഫിക്കേഷനുകള്‍ ഹൈഡും ചെയ്യും. നിലവില്‍ ഫോണ്‍ ആപ്പിലെ ലോക്ക് ചെയ്ത ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ മറ്റ് ചാറ്റുകള്‍ക്കൊപ്പം തന്നെ കാണാനാവും.

വാട്‌സ്ആപ്പ് ചാറ്റില്‍ ഡിസപ്പിയറിങ് മെസെജസിന് താഴെയായാണ് ചാറ്റ് ലോക്ക് ഓപ്ഷനുള്ളത്. ഇത് ഓണ്‍ ചെയ്ത് വച്ചാല്‍ ചാറ്റ് ലോക്കാകും. ബയോമെട്രിക് സുരക്ഷ വച്ചാണ് ഇത് ലോക്ക് ചെയ്യുന്നത്. ചാറ്റ് ലിസ്റ്റിന് മുകളിലായി കാണുന്ന ലോക്ക്ഡ് ചാറ്റ് ഫോള്‍ഡറിന് അകത്താകും ഇത് ഉണ്ടാകുക.

അടുത്തിടെ ചാറ്റ് ലോക്ക് ഫീച്ചര്‍ വിപുലീകരിച്ച് കൊണ്ട് കമ്പനി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ചാറ്റ് ലോക്കിനായുള്ള പുതിയ സീക്രട്ട് കോഡാണ് അവതരിപ്പിച്ചത്.

കൂടാതെ ലോക്ക് ചെയ്ത ചാറ്റുകള്‍ ഒരു രഹസ്യ കോഡിന് പിന്നില്‍ ഹിഡനായി സൂക്ഷിക്കാന്‍ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോണ്‍ ഒരു സുഹൃത്തിന് കൈമാറുമ്പോഴോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കൈയ്യിലെത്തിപ്പെട്ടാലോ ഉപയോക്താക്കളുമായുള്ള സെന്‍സിറ്റീവ് സംഭാഷണങ്ങള്‍ സീക്രട്ടായി തന്നെ സൂക്ഷിക്കാനാകും.

ലോക്ക് ചെയ്ത ചാറ്റുകളുടെ ലിസ്റ്റ് തുറന്ന് മുകളിലുള്ള ത്രീ-ഡോട്ട് മെനുവില്‍ ടാപ്പുചെയ്യുക > സെറ്റിങ്‌സ്> ചാറ്റ് ലോക്ക് > ടോഗിള്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്യുക. എളുപ്പത്തില്‍ ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു രഹസ്യ കോഡ് നല്‍കുക. അതോടെ ലോക്ക് ചെയ്ത ചാറ്റുകള്‍ പ്രധാന ചാറ്റില്‍ ദൃശ്യമാകുന്നത് അവസാനിക്കും.

വിന്‍ഡോയില്‍, നിലവില്‍, ചാറ്റ് സ്‌ക്രീനില്‍ താഴേക്ക് സൈ്വപ്പു ചെയ്യുമ്പോള്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ക്ക് വാട്‌സ്ആപ്പ് ഒരു ഷോര്‍ട്ട്കട്ട് കാണിക്കുന്നു.

നിങ്ങളുടെ വിരലടയാളമോ ഫേസ് ഐഡിയോ ഉപയോഗിച്ച് ഇവ ആക്സസ് ചെയ്യാന്‍ കഴിയും. രഹസ്യ കോഡ് സജ്ജീകരിച്ച ശേഷം, വാട്‌സ്ആപ്പില്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ കണ്ടെത്താന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ. ആപ്പിലെ തിരയല്‍ ബാറില്‍ അതേ രഹസ്യ കോഡ് നല്‍കിയാല്‍ സന്ദേശങ്ങള്‍ കാണിക്കും.

#Thrilling #new #announcement #WhatsApp #Secretchats #coded #locked #web #version #well

Next TV

Related Stories
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
Top Stories