#closed |റോഡ് പണി! ദേശീയ പാതയിൽ വേങ്ങേരി ജംഗ്ഷൻ നാളെ അടക്കും; വാഹനങ്ങൾ വഴിതിരിഞ്ഞു പോകേണ്ടത് ഇങ്ങനെ

#closed |റോഡ് പണി! ദേശീയ പാതയിൽ വേങ്ങേരി ജംഗ്ഷൻ നാളെ അടക്കും; വാഹനങ്ങൾ വഴിതിരിഞ്ഞു പോകേണ്ടത് ഇങ്ങനെ
Jan 24, 2024 09:04 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ദേശീയ പാതയിലെ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള റീച്ചിന്റെ പ്രവൃത്തിയുടെ ഭാഗമായി വേങ്ങേരി ജങ്ഷന്‍ നാളെ മുതല്‍ അടയ്ക്കും.

വെഹിക്കിള്‍ ഓവര്‍ പാസ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

ഇതിനൊപ്പം തന്നെ വാഹനങ്ങൾ വഴിതിരിഞ്ഞു പോകേണ്ടതിനെക്കുറിച്ചും കൃത്യമായ അറിയിപ്പ് നൽകിയിട്ടുണ്ട്.

വാഹനങ്ങള്‍ വഴിതിരിഞ്ഞു പോകേണ്ടത് ഇങ്ങനെ

ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ തണ്ണീര്‍പന്തല്‍ - മാവിളിക്കടവ് - കൃഷ്ണന്‍നായര്‍റോഡ് വഴി കാരപ്പറമ്പിലൂടെ കോഴിക്കോട്ടേക്കു പോകണം.

കോഴിക്കോട്ടു നിന്നു ബാലുശ്ശേരി നരിക്കുനി, ചെറുകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കരിക്കാംകുളം - തടമ്പാട്ടുതാഴം - വേങ്ങേരി മാര്‍ക്കറ്റ് ജങ്ഷന്‍ വഴി വേങ്ങേരി കയറ്റം കയറി മേല്‍പാലത്തിന് സമീപത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി ബൈപാസില്‍ ദേശീയ പാതയില്‍ കയറണം.

തുടര്‍ന്ന് നയാര പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് മാളിക്കടവ് ജംക്ഷന്‍ - തണ്ണീര്‍പന്തല്‍ വഴി പോകണം. കൃഷ്ണന്‍ നായര്‍ റോഡില്‍ മാളിക്കടവില്‍ നിന്നു കോഴിക്കോട് ഭാഗത്തേയ്ക്ക് മാത്രമെ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകുകയുള്ളൂ.


#Road #work #Vengeri #Junction #NationalHighway #closed #tomorrow #vehicles #diverted

Next TV

Related Stories
 കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 01:23 PM

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ...

Read More >>
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ;  കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

May 16, 2025 11:21 AM

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന...

Read More >>
Top Stories