ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ;  കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം
May 16, 2025 11:21 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്.

50 ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ ആദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനിടെ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.

പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. പ്രതി ദീർഘകാലമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിലെല്ലാം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നോ എന്നതും പൊലീസ് പരിശോധിക്കുകയാണ്.

Shocking footage mobilephone accused arrested ganja case Perumbavoor

Next TV

Related Stories
അമീന നേരിട്ടത് കടുത്ത പീഡനം, ആത്മഹത്യ വിദേശത്ത് ജോലിക്കു പോകാനിരിക്കെ; ആശുപത്രി ജീവനക്കാർ കഴിഞ്ഞത് തകരഷീറ്റിനു കീഴെ

Jul 24, 2025 08:15 AM

അമീന നേരിട്ടത് കടുത്ത പീഡനം, ആത്മഹത്യ വിദേശത്ത് ജോലിക്കു പോകാനിരിക്കെ; ആശുപത്രി ജീവനക്കാർ കഴിഞ്ഞത് തകരഷീറ്റിനു കീഴെ

സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിയായ ജനറൽ മാനേജർ വളാഞ്ചേരി കാവുംപുറം സ്വദേശി അബ്ദുൽ റഹ്മാനിൽനിന്ന് നേരിട്ടത്...

Read More >>
ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

Jul 24, 2025 08:10 AM

ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

:ചങ്ങരംകുളത്ത് ക്വാറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞു, അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ...

Read More >>
‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

Jul 24, 2025 08:08 AM

‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര...

Read More >>
Top Stories

//Truevisionall