തിരുവനന്തപുരം: (truevisionnews.com)പരോള്‍ അനുവദിക്കുന്നതില്‍ ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തുകയാണ് സംസ്ഥാന സർക്കാർ. ജയിൽ മേധാവി സ്വന്തം ഇഷ്ടപ്രകാരം പരോൾ നൽകേണ്ടന്നാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി പരോളുകൾ അനുവദിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് എതിരായാൽ ജയിൽ ഉപദേശകസമിതിയുടെ അംഗീകരത്തോടെ മാത്രം പരോൾ നല്‍കിയാല്‍ മതിയെന്ന് ആഭ്യന്തര സെക്രട്ടറി ജയിൽ മേധാവി നിര്‍ദേശം നല്‍കി. വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ അനുവദിച്ചത് വിവാദമായിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യക്തത വരുത്തി സർക്കാർ നിർദ്ദേശം നൽകിയത്.
kerala home secretary instructed jail chief balram kumar upadhyay
