കൊല്ലം: (truevisionnews.com) ഗായകൻ വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന ആർ.എസ്.എസ് നേതാവും കേസരി വാരിക മുഖ്യപത്രാധിപരുമായ ഡോ. എൻ.ആർ. മധുവിന്‍റെ വിദ്വേഷപ്രസംഗത്തിൽ പൊലീസ് കേസെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്‌തതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

സി.പി.എം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്‍റെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് കിഴക്കേകല്ലട പൊലീസ് കേസെടുത്തത്. മേയ് 11ന് കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്ര പുനഃപ്രതിഷ്‌ഠാ ചടങ്ങിലായിരുന്നു മധുവിന്‍റെ വിദ്വേഷ പ്രസംഗം.
Case registered against RSS leader for saying that vedan songs promote caste terrorism
