(truevisionnews.com) കേരളത്തിൽ സ്വർണവില വൻ വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8720 രൂപയായാണ് വർധിച്ചത്. പവന്റെ വില 880 രൂപ കൂടി 69760 രൂപയായി ഉയർന്നു.

കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന്റെ വിലയിൽ 1560 രൂപയുടെ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
ലോകവിപണിയിൽ സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച സ്വർണവിലയിൽ ലോകവിപണിയിൽ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
Gold prices increase significantly Kerala.
