ബംഗളൂരു: (truevisionnews.com) ബംഗളൂരുവിലെ മൊബൈൽ ഫോൺ കടയിൽ മുഖംമൂടി ധരിച്ച് പൂർണ നഗ്നനായി കയറി മോഷണം നടത്തിയ അസം സ്വദേശിയായ 27കാരൻ അറസ്റ്റിൽ. ഇമ്രാനുല്ല എന്ന യുവാവാണ് പിടിയിലായത്. 25 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വിവിധ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ പ്രതി മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മേയ് ഒമ്പതിന് പുലർച്ച ഹെങ്ങസാന്ദ്രയിലെ ഹനുമാൻ ടെലികോം എന്ന കടയിലാണ് മോഷണം.

കടയുടെ ചുവരിൽ തുരന്ന രണ്ടടി വീതിയുള്ള ദ്വാരത്തിലൂടെ ഇഴഞ്ഞുകയറിയ പ്രതി സാധനങ്ങൾ കവരുകയായിരുന്നു. മൊബൈൽ ഫോൺ ഫ്ലാഷ്ലൈറ്റ് ഉപയോഗിച്ച് പ്രതി പരിസരത്ത് സഞ്ചരിക്കുന്നതും വിലകൂടിയ ഫോണുകൾ തിരഞ്ഞെടുക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കടയുടെ പുറത്ത് കാത്തുനിന്ന കൂട്ടാളി പ്രതിയെ സഹായിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരും ഒരുമിച്ചാണ് ചുവർ തുരന്നത്.
Man arrested stealing mobile phone shop while wearing face covering naked
