കോൺഗ്രസിലെ ഗ്രൂപ്പിസം; പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ യോഗം

കോൺഗ്രസിലെ ഗ്രൂപ്പിസം; പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ യോഗം
May 17, 2025 09:14 AM | By Anjali M T

പാലക്കാട് :(truevisionnews.com) പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ യോഗം. കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നത്. പാലക്കാട്ടെ കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെയാണ് പ്രതിഷേധമെന്നാണ് കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ വിശദീകരിക്കുന്നത്. ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രമാണ് ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ സംരക്ഷിക്കുന്നതെന്നാണ് പ്രധാന ആരോപണം.

ഡിസിസി പ്രസിഡന്റിന്റെ നിലപാടുകൾക്കെതിരെ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല. ഇതേ തുടർന്നാണ് കൺവെൻഷൻ ചേരുന്നതെന്നും നേതാക്കൾ വിശദീകരിക്കുന്നു. കെപിസിസി പുനഃസംഘടനക്ക് പിന്നാലെയാണ് കൺവെൻഷൻ ചേരുന്നതെന്നതും ശ്രദ്ധേയമാണ്. നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതിന് പിന്നാലെ പാലക്കാട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സുധാകരനെ അനുകൂലിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാലക്കാട് ഐഎംഎ ജംഗ്ഷന് മുന്നിലും സിവിൽ സ്റ്റേഷന് മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

''കെ സുധാകരനോളം വരില്ല വേറെ ഒരുത്തനും സുധാകരനെ മാറ്റിയത് പോലെ പ്രതിപക്ഷ നേതാവിനെ മാറ്റിയാൽ കേരളം ഭരിക്കാമെന്നും കെ.സി. വേണുഗോപാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ കേന്ദ്രം ഭരിക്കാമെനും'' പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Congress workers hold protest meeting today against Palakkad DCC President

Next TV

Related Stories
'കൊന്നുകളയും എന്ന് പറഞ്ഞാൽ കൊല്ലല്ലേയെന്ന് പറയില്ല, സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്' -രാഹുൽ മാങ്കൂട്ടത്തില്‍

May 16, 2025 05:24 PM

'കൊന്നുകളയും എന്ന് പറഞ്ഞാൽ കൊല്ലല്ലേയെന്ന് പറയില്ല, സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്' -രാഹുൽ മാങ്കൂട്ടത്തില്‍

സിപിഐഎം നാട്ടില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍...

Read More >>
'രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാൽക്കൽ വീണുവണങ്ങുന്നു'; വിവാദ പരാമർശവുമായി ബിജെപി നേതാവ്

May 16, 2025 04:35 PM

'രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാൽക്കൽ വീണുവണങ്ങുന്നു'; വിവാദ പരാമർശവുമായി ബിജെപി നേതാവ്

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി മധ്യപ്രദേശ് ബിജെപി...

Read More >>
 'യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണം, തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് ഓർമ്മിക്കണം'- പിഎംഎ സലാം

May 16, 2025 08:19 AM

'യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണം, തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് ഓർമ്മിക്കണം'- പിഎംഎ സലാം

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് പിഎംഎ സലാം....

Read More >>
Top Stories