നമ്മളിൽ പലരും ചായ അല്ലെങ്കിൽ കാപ്പി പ്രേമികളാകും?. ചായയോ കാപ്പിയോ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പലർക്കും അറിയാം.പഞ്ചസാര, ശർക്കര, പാൽ തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടുതലും ബാധിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ തന്നെയാകും. ചായയോ കാപ്പിയോ വസ്ത്രങ്ങളിൽ വീണാൽ കറ പോകുന്നത് ഏറെ പ്രയാസമാണല്ലോ. അത് പോലെ തന്നെയാണ് പല്ലിന്റെ കാര്യവും.
ചായ, കാപ്പി എന്നിവയിൽ പല്ലിൽ കറയുണ്ടാക്കുന്ന വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ വിഘടിക്കുന്ന പോളിഫെനോളിന്റെ രൂപമായ ടാന്നിൻസ് എന്ന സംയുക്തം പല്ലിൽ കറ ഉണ്ടാക്കുന്നതിന് കാരണമാകും. ടാന്നിനുകൾ പല്ലിൽ പറ്റിപിടിക്കുന്നത് മഞ്ഞ നിറത്തിന് കാരണമാകും. ചായയും കാപ്പിയും അമിതമായി കഴിക്കുന്നത് വായിൽ ബാക്ടീരിയകളുടെ വികാസത്തിന് കാരണമാകും. പിന്നീട് പല്ല്/ഇനാമൽ ശോഷണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കാലക്രമേണ പല്ലുകൾ കനംകുറഞ്ഞതും കൂടുതൽ പൊട്ടുന്നതും ആക്കും.
പല്ലിലെ കറ എങ്ങനെ തടയാം?
ഒന്ന്...
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാൻ സഹായിക്കും.
രണ്ട്...
ഓറഞ്ചിൻറെ തൊലിയോ മാവിലയോ ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതും പല്ലിലെ കറ മാറാൻ സഹായിക്കും.
മൂന്ന്...
ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇതുകൊണ്ട് പല്ല് തേയ്ക്കുന്നതും പല്ലിലെ കറയെ ആഴത്തിൽ ചെന്ന് ഇല്ലാതാക്കാൻ സഹായിക്കും.
Are you a heavy tea and coffee drinker? Then you should know this