(truevisionnews.com) സംതൃപ്തമായി ഒരു ലൈംഗിക ജീവിതം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ദമ്പതിമാർ തമ്മിൽ എത്രമാത്രം കംഫർട്ടബിൾ ആണെന്നതും എത്രമാത്രം റിലാക്സ്ഡ് ആണെന്നതും ഒരു ഘടകമാണ്.
രണ്ടാളുടെയും ആരോഗ്യം, ലൈംഗിക പൂർവകേളികൾ ഇവയെല്ലാം പ്രധാനമാണ്. ലൈംഗികത പൂർണമായും ആസ്വദിക്കണമെങ്കിൽ ശാരീരികവും മാനസികവും വൈകാരികവുമായ സൗഖ്യം പ്രധാനമാണ്.
ദമ്പതിമാർക്ക് ലൈംഗികത പൂർണമായും ആസ്വദിക്കാൻ പറ്റാത്തതിനുള്ള അഞ്ചു കാരണങ്ങൾ അറിയാം.
അമിതമായ ഇത്കണ്ഠ
മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞ വികലമായ അറിവുകൾ കോണ്ട് മാത്രം ലൈംഗിക ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടുന്ന പങ്കാളികളുണ്ട്. പങ്കാളികൾ ഇരുവരും മനസ് തുറന്ന് സംസാരിച്ച് ലൈംഗികതയെക്കുറിച്ചുളള ആശങ്കൾക്ക് ഡോക്ടറുടെ വൈദ്യസഹായം തേടി ആശങ്കകൾ പരിഹരിക്കാം.
ലൈംഗിക ശേഷിക്കുറവും ശ്രീഘ്രസ്ഖലനവും പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങളാണ്. പങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ സാധിക്കാതെ വരുമോയെന്ന ഇത്കണ്ഠ ലൈംഗികബന്ധത്തെ ബാധിച്ചേക്കാം.
ഗർഭനിരോധനം
ആഗ്രഹിക്കാത്ത സമയത്തുള്ള ഗർഭധാരണ സാധ്യതയും ലൈംഗികത പൂർണമായും ആസ്വദിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നു. പങ്കാളികൾ മതിയായ സുരക്ഷിതമായ ഗർഭനിരോധന മാർഗങ്ങൾ അവലംബിക്കേണ്ടതാണ്.
പൂര്‍വകേളികൾ
ലൈംഗിക ബന്ധമെന്നത് കേവലലം ശാരീരകം ബന്ധം മാത്രമല്ല മറിച്ച് പങ്കാളികൾ തമ്മിലുള്ള മാനസിക െഎക്യം കൂടിയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ഉത്തേജിതയാകാൻ പൂർവകേളികൾ അഥവാ ഫോർപ്ലേ പ്രധാനമാണ്. പങ്കാളികൾ പരസ്പരം ആശയവിനിമയം നടത്തി അനുയോജ്യമായ സമയത്താണ് ലൈംഗിക ബന്ധത്തിനു മുതിരേണ്ടത്.
വേദന നിറഞ്ഞ ലൈംഗികത
പല കാരണങ്ങൾ കൊണ്ടും ലൈംഗികബന്ധം വേദന നിറഞ്ഞതാകാം. ഡിസ്പേറെണിയ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. മതിയായ പൂർവകേളികളുടെ അഭാവം മുതല്‍ പെൽവിക് മസിലുകൾ കൂടുതൽ മുറുകുന്നതു വരെ ഇതിനു കാരണമാകാം.
#Sexual #problems #faced #partners