(truevisionnews.com) ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പമെല്ലാം കഴിക്കാവുന്ന ഒരു വിഭവമാണ് ചില്ലി ചിക്കൻ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിലൊരു ചില്ലി ചിക്കൻ എങ്ങനെ തയാറാക്കാമെന്ന് നോക്കാം...
ചേരുവകൾ
ചിക്കൻ (എല്ലോടുകൂടിയത്) – 1 ½ കിലോ (ചെറിയ കഷണങ്ങളാക്കിയത്)
ഓയിൽ – 2–3 ടേബിൾ സ്പൂൺ
സോയ സോസ് – 6 ടേബിൾ സ്പൂൺ
ചില്ലി സോസ് – 4 ടേബിൾ സ്പൂൺ
റ്റുമാറ്റോ സോസ് – 4 ടേബിൾ സ്പൂൺ
ഇഞ്ചി (ചെറുതായി അരിഞ്ഞത്) – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) – 2 ടേബിൾ സ്പൂൺ
സവാള (കട്ടിയായി അരിഞ്ഞത്) –4 എണ്ണം
പച്ചമുളക് (മുറിച്ചത്) – 14 എണ്ണം (ചെറുത്)
വെള്ളം – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൗഡർ – 1 ½ – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു ഫ്രൈപാനിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇടുക. ഈ എണ്ണയിൽ കിടന്ന് ചിക്കൻ നന്നായൊന്നു വെന്ത് കിട്ടണം.
ചിക്കനിൽ നിന്നുള്ള വെള്ളം ഇറങ്ങി അത് വറ്റി വരണം. ഇടയ്ക്കിടയ്ക്ക് ചിക്കൻ ഒന്നു ഇളക്കി കൊടുക്കണം. ചിക്കൻ വെന്ത് വെള്ളമൊക്കെ വറ്റിക്കഴിഞ്ഞതിനു ശേഷം തയാറാക്കി വച്ചിരിക്കുന്ന സോസുകൾ ചേർക്കാം.
ആറ് ടേബിൾ സ്പൂൺ സോയാ സോസ്, നാല് ടേബിൾ സ്പൂൺ ചില്ലി സോസ് നാല് ടേബിൾ സ്പൂൺ റ്റുമാറ്റോ സോസ് ഇവയെല്ലാം ഇട്ട് നന്നായി ഇളക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ ഇളക്കിക്കൊണ്ടിരിക്കുക.
അതിനു ശേഷം രണ്ട് ടേബിൾ സ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് അഞ്ച് മിനിറ്റ് നേരം ഇളക്കുക. അതിനുശേഷം രണ്ടായി മുറിച്ച പച്ചമുളകും മുറിച്ച സവാളയും ചേർത്ത് വീണ്ടും ഇളക്കിക്കൊടുക്കുക.
അഞ്ച് മിനിറ്റ് നേരം വീണ്ടും ഇളക്കുക. അതിനുശേഷം ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. സവാള നല്ല കുഴഞ്ഞ പരുവമാകണം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർക്കുക.
വെള്ളം പറ്റി സവാള വെന്ത് കുഴഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കുരുമുളക് പൊടി ചേർക്കുക. അങ്ങനെ ഈസി ചില്ലി ചിക്കൻ റെഡിയായിക്കഴിഞ്ഞു.
#Chillichicken #chapati #tonight