#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്
Apr 29, 2024 10:22 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം സ്വദേശി ജിസ്മി ജേക്കബിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ശേഷം കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മൽ, മാല, വളകൾ കുട്ടികളുടെ ബ്രേസ്‌ലെറ്റ് ഉൾപ്പെടെ 42 പവനോളം സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.

സ്കൂൾ അവധിയായതിനാൽ തിരുമലയിൽ പിതാവിനൊപ്പമാണ് ജിസ്മിയുടെ താമസം. എല്ലാ ദിവസവും വീട്ടിലെത്തി പിതാവും ജിസ്മിയും ചെടി നനയ്ക്കാനെത്തും.

പതിവുപോലെ ഇന്ന് രാവിലെ ആറുമണിയോടെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്. ശേഷം വിളപ്പിൽശാല പൊലീസിനെ അറിയിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ഒൻപതിനും തിങ്കളാഴ്ച ആറിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

#Massive #robbery #unoccupied #house #Thiruvananthapuram.

Next TV

Related Stories
#KSurendran | കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം - കെ.സുരേന്ദ്രൻ

May 16, 2024 05:31 PM

#KSurendran | കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം - കെ.സുരേന്ദ്രൻ

പൂർണ പരാജയമായ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കണം. അല്ലെങ്കിൽ അവരെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ മുഖ്യമന്ത്രി...

Read More >>
#complaint   | മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ് ;കുടുംബം പരാതി നൽകി

May 16, 2024 05:23 PM

#complaint | മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ് ;കുടുംബം പരാതി നൽകി

ചെറുവണ്ണൂർ മധുര ബസാറിലെ 4 വയസുകാരിയാണ് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്...

Read More >>
#sexualasult | പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

May 16, 2024 05:18 PM

#sexualasult | പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി ലൈംഗിക അതിക്രമവും ബലാൽസംഗവും...

Read More >>
#dead|ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

May 16, 2024 04:59 PM

#dead|ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

സ്കൂട്ടറിൽ ഉണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ അത്ഭുതകരമായി...

Read More >>
#jaundice | നിയന്ത്രിക്കാനാകാതെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

May 16, 2024 04:56 PM

#jaundice | നിയന്ത്രിക്കാനാകാതെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

മലിനജലത്തിലൂടെയാണു വ്യാപനം ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് സൂചന നൽകി. തുടർന്നു കടകളിൽ പരിശോധന നടത്തുകയും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും...

Read More >>
Top Stories