കോഴിക്കോട്: ( www.truevisionnews.com ) കാസർഗോഡ് ചെറുവത്തൂർ ആർടിഒ ചെക്ക് പോസ്റ്റിൽ കണക്കിൽപ്പെടാത്ത 1,82,500 രൂപ വിജിലൻസ് കണ്ടെത്തിയ സംഭവത്തിൽ അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി. 2010ലാണ് സംഭവം.

കോഴിക്കോട് ഉത്തരമേഖലാ വിജിലൻസ് പൊലീസാണ് കേസെടുത്തത്.
എ.കെ.രാജീവൻ,അബ്ദുൽ മജീദ്, സി.സി.കുട്ടപ്പൻ, കെ.എസ്.ശ്യാം, സി.ജെ.ജയ്സൺ എന്നിവരെയാണ് തലശേരി എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് ടി. മധുസൂധനൻ കുറ്റവിമുക്തരാക്കിയത്.
ജയ്സൺ ഒഴികെ മറ്റു നാലു പേരും ആർടിഒ ഓഫിസ് ജീവനക്കാരായിരുന്നു.
#court #acquitted #five #people #incident #vigilance #seized #rs182500 #cheruvathur #rto #check #post
