(truevisionnews.com) മിക്കവർക്കും ഇഷ്ടമുള്ള വിഭവമാണ് കട്ലറ്റ്. കട്ലറ്റുകളുടെ വകഭേദവും പലതാണ്. ചിക്കൻ കട്ലറ്റ്, മീറ്റ് കട്ലറ്റ്, വെജിറ്റബിൾ കട്ലറ്റ് എന്നിവ കഴിച്ച് ആസ്വദിച്ചവർക്ക് ഇനി അൽപം രുചിയുടെ വ്യത്യസ്തതയുമായി സോയാബീൻ കട്ലറ്റിന്റ സ്വാദറിയാം.
ചേരുവകൾ
സോയ ചങ്ക്സ് – ഒരു കപ്പ്
ബ്രഡ് ( അരികു മുറിച്ചു മാറ്റിയത്) – ആവശ്യത്തിന്
വെളിച്ചെണ്ണ – 3/4 കപ്പ്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – ഒരു ടേബിൾ സ്പൂൺ
സവാള – 2എണ്ണം
പച്ചമുളക് –3 എണ്ണം (ചെറുതായി അരിഞ്ഞത്)
മുളകുപ്പൊടി – ഒരു ടേബിൾ സ്പൂൺ
മഞ്ഞപ്പൊടി – 1/4 ടേബിൾ സ്പൂൺ
ഗരംമസാല – 1/2 ടേബിൾ സ്പൂൺ
മല്ലിയില – 3 ടേബിൾ സ്പൂൺ
ടോമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
മുട്ട – 3 എണ്ണം
ബ്രഡ്പൊടിച്ചത് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കും വിധം
നാലു ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത തിളച്ച വെള്ളത്തിലേക്ക് ഒരു കപ്പ് സോയ ചങ്ക്സ് ചേർക്കുക. സോയ ചങ്ക്സ് വേകുവാനായി എടുക്കുന്ന 10–15 മിനിറ്റു സമയത്തേക്ക് ഗ്യാസിൽ മറ്റൊരു പാൻ വച്ച് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
അതിലേക്ക് ഒരു ടേബിൾ സ്പൂൺ അരച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഇളക്കികൊടുക്കാം. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. സവാള പെട്ടെന്ന് വഴറ്റിയെടുക്കാനായി അൽപം ഉപ്പും ചേർക്കാം.
സവാള വഴറ്റി ഇളം ബ്രൗൺ നിറമാകുമ്പോൾ ഒരു ടേബിൾ സ്പൂൺ മുളകുപ്പൊടിയും 1/4സ്പൂൺ മഞ്ഞപ്പൊടിയും 1/2 ടേബിൾ സ്പൂൺ ഗരംമസാലയും യഥാക്രമത്തിൽ ചേർത്ത് നന്നായി വഴറ്റിയെടുക്കാം.
പാകമായ സോയ ചങ്ക്സ് രണ്ടുമൂന്ന് പ്രാവശ്യം വേറെ വെള്ളത്തിൽ കഴുകിപിഴിഞ്ഞെടുത്താൽ കടുപ്പം മാറികിട്ടും എന്നു മാത്രമല്ല സ്വാദും കൂടും. കഴുകി പിഴിഞ്ഞെടുത്ത സോയ ചങ്ക്സ് വഴറ്റിവെച്ചിരിക്കുന്ന സവാളകൂട്ടിലേക്ക് ചേർത്ത് പരുവത്തിന് ഉടച്ചെടുക്കാം.
ശേഷം അതിലേക്ക് 3 ടേബിൾ സ്പൂൺ മല്ലിയിലയും ആവശ്യമെങ്കിൽ ടോമാറ്റോ സോസും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. തണുത്തശേഷം ഫില്ലിഗ് തയാറാക്കാം. അരികു മുറിച്ച മാറ്റിയ ബ്രഡിലേക്ക് അൽപം വെള്ളം ചേർത്ത് മയപ്പെടുത്താം.
ബ്രഡിലേക്ക് സോയ ഫില്ലിംഗു ചേർത്ത് പൊതിഞ്ഞ് 3 മുട്ട ചേർത്ത് പതപ്പിച്ചു വച്ചിരിക്കുന്നതിലും മുക്കി വറത്തു കോരുമ്പോൾ ക്രിസ്പിയാകുവാനായി ബ്രഡ്പൊടിച്ചതിലും പിരട്ടി ശേഷം പാനിൽ 1/2 കപ്പ് എണ്ണ ചേർത്ത് നന്നായി ചൂടാകുമ്പോൾ തിരിച്ചും മറിച്ചും ഇട്ട് വറത്തു കോരിയെടുക്കാം. നിമിഷ നേരം കൊണ്ട് സോയ ചങ്ക്സ് കട്ലറ്റ് തയ്യാറായി.
#Soya #chunks #make #great #cutlet