(truevisionnews.com) നിരവധി ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിൾ. പൈനാപ്പിൾ ആൻറി ഓക്‌സിഡൻറുകളുടെ നല്ല ഉറവിടമാണ്. കൂടാതെ ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
വിറ്റാമിൻ സി അടങ്ങിയ പൈനാപ്പിൾ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കഴിക്കാൻ മാത്രമല്ല, മുഖത്ത് പുരട്ടാനും പൈനാപ്പിൾ നല്ലതാണ്. ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കാനും തിളക്കം നൽകാനും, വരണ്ട ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും പൈനാപ്പിൾ സഹായിക്കും.
'ബ്രോംലൈൻ' എന്ന ഒരു എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് ചർമ്മത്തിലെ പാടുകളും ചൊറിച്ചിലും മറ്റും മാറ്റാനും സഹായിക്കും. പൈനാപ്പിൾ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
ഒരു ടേബിൾ സ്പൂൺ പൈനാപ്പിൾ പൾപ്പിലേയ്ക്ക് രണ്ട് ടീസ്പൂൺ തേനും രണ്ട് ടീസ്പൂൺ ഓട്മീൽ പൌഡറും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖം മോയ്സ്ചറൈസ് ചെയ്യാനും ചർമ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
ഒരു ടേബിൾ സ്പൂൺ പൈനാപ്പിൾ പൾപ്പിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈരും രണ്ട് ടീസ്പൂൺ ഓട്മീൽ പൌഡറും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ വലിയ കുഴികൾ മാറ്റാൻ ഈ പാക്ക് സഹായിക്കും.
ഒരു ടേബിൾ സ്പൂൺ പൈനാപ്പിൾ പൾപ്പിലേയ്ക്ക് രണ്ട് ടീസ്പൂൺ വെള്ളരിക്കാ നീര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. വരണ്ട ചർമ്മത്തെ ഈർപ്പം ഉള്ളതാക്കാൻ ഈ പാക്ക് സഹായിക്കും.
ഒരു ടേബിൾ സ്പൂൺ പൈനാപ്പിൾ പൾപ്പിലേയ്ക്ക് രണ്ട് ടീസ്പൂൺ പപ്പായ പൾപ്പ് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ പാടുകളെ മാറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
#Pineapple #FacePacks