#health | പതിവായി പീനട്ട് ബട്ടർ കഴിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കുക....

#health | പതിവായി പീനട്ട് ബട്ടർ കഴിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കുക....
Nov 29, 2023 01:42 PM | By MITHRA K P

(truevisionnews.com) നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ കഴിക്കാൻ ഇഷ്ടമാണോ? നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പീനട്ട് ബട്ടർ.

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, വിറ്റാമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്‌, ഫോസ്‌ഫറസ്‌, സെലീനിയം, കോപ്പർ, അയേൺ, സിങ്ക്, തയാമിൻ, നിയാസിൻ എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ. പീനട്ട് ബട്ടർ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

മോണോസാച്ചുറേറ്റഡ് ഫാറ്റ്സും പോളിസാച്ചുറേറ്റഡ് ഫാറ്റ്സും അടങ്ങിയ പീനട്ട് ബട്ടർ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പീനട്ട് ബട്ടർ സഹായിക്കുന്നു. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും. കുറഞ്ഞ ജിഐയുമാണ് ഇവയ്ക്കുള്ളത്.

പ്രോട്ടീൻറെ കലവറയാണ് പീനട്ട് ബട്ടർ. അതിനാൽ പ്രോട്ടീൻ കുറവുള്ളവർക്കും ശരീരത്തിന് മസിൽ വേണമെന്നുള്ളവർക്കും പീനട്ട് ബട്ടർ ഡയറ്റിൽ ഉൾപ്പെടുത്താം.

ഫൈബർ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ കഴിക്കുന്നത് ചില ക്യാൻസർ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പീനട്ട് ബട്ടർ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊർജം ലഭിക്കാൻ സഹായിക്കും.

വിറ്റാമിനുകളുടെ കലവറയാണ് ഇവ. കാഴ്‌ച ശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എയും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിൻ സി യും പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്നു.

വിശപ്പ് കുറയ്ക്കുന്നതിൽ പീനട്ട് ബട്ടർ ഒരു വലിയ പങ്ക് വഹിക്കുന്നു. ഫൈബർ അടങ്ങിയതും പ്രോട്ടീൻ ഉള്ളതുമായ പീനട്ട് ബട്ടർ കഴിക്കുമ്പോൾ വയറു നിറയുകയും വിശപ്പ് കുറയുകയും ചെയ്യും.

അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും. അതേസമയം, എന്തും മിതമായ അളവിൽ മാത്രം കഴിക്കുക. അമിതമായി കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകാം.

#regular #peanutbutter #eater #know

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories