#health | നേന്ത്രപ്പഴം കഴിക്കുമ്പോൾ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

#health | നേന്ത്രപ്പഴം കഴിക്കുമ്പോൾ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
Nov 28, 2023 06:49 AM | By MITHRA K P

(truevisionnews.com) ചില ഭക്ഷണങ്ങൾ അവ എത്രമാത്രം 'ഹെൽത്തി'യാണെന്ന് പറഞ്ഞാലും കഴിക്കുന്ന രീതിയിലല്ല കഴിക്കുന്നതെങ്കിൽ ആരോഗ്യത്തിന് ഗുണകരമാകുന്നതിന് പകരം ദോഷമായി വരാം.

ഇത്തരത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില 'ഫുഡ് കോംബോ'കളുണ്ട്. അതായത് വിരുദ്ധാഹാരം. എന്നുവച്ചാൽ ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലാത്ത ആഹാരം. നേന്ത്രപ്പഴം ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണസാധനമാണ്.

പച്ചയ്ക്കും പഴുത്തിട്ടുമെല്ലാം കഴിക്കാവുന്ന ഒന്ന്. ഏതവസ്ഥയിലാണെങ്കിലും ഗുണങ്ങൾ പലതുണ്ട്. ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങി പല പോഷകങ്ങളുടെയും കലവറയാണ് നേന്ത്രപ്പഴം.

എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ കൂട്ടാനോ, സാധ്യതയുണ്ടാക്കാനോ കാരണമാകുമെന്നതിനാൽ നേന്ത്രപ്പഴത്തിനൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളുമുണ്ടെന്നാണ് ആയുർവേദ വിധി പറയുന്നത്. ഇത്തരത്തിൽ ഒഴിവാക്കാൻ നിർദേശിക്കുന്ന ഭക്ഷണസാധനങ്ങൾ ഏതെല്ലാമെന്ന് അറിയാം...

നേന്ത്രപ്പഴം പാലിൽ അടിച്ച് കുടിക്കുന്നവരെല്ലാം ഏറെയാണ്. നേന്ത്രപ്പഴം കഴിക്കുന്നതിനൊപ്പം പാൽ കഴിക്കുന്നവരുമുണ്ട്. എന്നാൽ ആയുർവേദ വിധിപ്രകാരം നേന്ത്രപ്പഴവും പാലും ഒരുമിച്ച് വേണ്ട എന്നാണ്. നേന്ത്രപ്പഴം അസിഡിക് ആണത്രേ, പാലാണെങ്കിൽ മധുരവും ഇത് രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആയുർവേദം പറയുന്നത്. അതുപോലെ മൂക്കടപ്പ്, കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളുണ്ടാക്കുമെന്നും പറയപ്പെടുന്നു.

നേന്ത്രപ്പഴത്തിനൊപ്പം കഴിക്കരുതാത്ത മറ്റൊരു വിഭവമാണ് റെഡ് മീറ്റ്. നേന്ത്രപ്പഴത്തിലുള്ള 'പ്യൂരിൻ' ആണ് പഴം ദഹിപ്പിച്ചെടുക്കാൻ സഹായിക്കുന്നത്. എന്നാൽ പ്രോട്ടീൻ വളരെയധികം അടങ്ങിയ റെഡ് മീറ്റ് കഴിക്കുമ്പോൾ ദഹനം മന്ദഗതിയിലാകുന്നു. അതിനാൽ തന്നെ ഗ്യാസ് പോലുള്ള ദഹനപ്രശ്നങ്ങൾ ഇവയുണ്ടാക്കുമത്രേ.

നേന്ത്രപ്പഴം ശരിക്കും ദഹിക്കാൻ പ്രയാസമില്ലാത്ത ഭക്ഷണമാണെന്ന് പറഞ്ഞുവല്ലോ. എന്നാൽ ഇതിനൊപ്പം ബേക്ക് ചെയ്ത വിഭവങ്ങൾക്കൊപ്പം- ഉദാഹരണത്തിന് ബ്രഡ്- ബൺ എന്നിവയ്ക്കെല്ലാമൊപ്പം കഴിക്കുകയാണെങ്കിൽ ദഹനം പതിയെ ആകും. കാരണം ബേക്ക്ഡ് ആയ വിഭവങ്ങളിൽ പ്രോസസ്ഡ് കാർബ് കൂടുതലാണ് ഇത് ദഹനം വൈകിപ്പിക്കും.

സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങളുണ്ട്. ഓറഞ്ച്, നാരങ്ങ, മാതളം, കിവി, സ്ട്രോബെറി എന്നിവയെല്ലാം സിട്രസ് ഫ്രൂട്ട്സ് ആണ്. ഇവയ്ക്കൊപ്പം നേന്ത്രപ്പഴം കഴിക്കുന്നതും നല്ലതല്ലെന്നാണ് ആയുർവേദം നിർദേശിക്കുന്നത്.

വാത-പിത്ത-കഫ പ്രശ്നങ്ങൾക്ക് ഇത് ഇടയാക്കുമെന്നാണ് ആയുർവേദം പറയുന്നത്. ഇവയുടെ 'ബാലൻസ്' തെറ്റുന്നതാണ് പ്രശ്നമാകുന്നതത്രേ.

#foods #eaten #bananas

Next TV

Related Stories
#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

Jul 27, 2024 09:50 AM

#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ...

Read More >>
#aloevera  |  മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Jul 26, 2024 09:42 PM

#aloevera | മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. പല രീതിയിൽ...

Read More >>
#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Jul 26, 2024 08:18 PM

#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

തിളച്ച തൊട്ടാവാടി നീരിലേയ്ക്ക് കഴുകി വച്ച അരിയും കുതിർത്തുവച്ച ചെറുപയറും ഉലുവയും...

Read More >>
#health |  രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

Jul 26, 2024 03:15 PM

#health | രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...

Read More >>
  #heartdisease |  ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Jul 24, 2024 02:22 PM

#heartdisease | ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിത വണ്ണം തുടങ്ങിയവയയെക്കെ...

Read More >>
#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

Jul 24, 2024 06:51 AM

#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും....

Read More >>
Top Stories